തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിനായി 13 കോടിയുടെ പ്രത്യേക പദ്ധതി
January 21, 2020
തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിനായി പുതിയ പദ്ധതി നടപ്പിലാക്കുന്നു. 13 കോടി രൂപയുടേതാണ് പദ്ധതി. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ സിറ്റി റോഡ് ഇംപ്രൂമെന്റ് ഫണ്ടില്‍ നിന്നാണ് ഈ തുക കണ്ടെത്തുക.
തിരുവനന്തപുരം റോഡ് ഡവലപ്പ്‌മെന്റ് കമ്പനി (ടി.ആര്‍.ഡി.എല്‍) യോഗത്തിലാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന്റെ കാര്യത്തില്‍ തീരുമാനമായത്. അതേസമയം രണ്ട് മുതല്‍ രണ്ടരകോടി രൂപ വരെ വാര്‍ഷിക അറ്റകുറ്റ പണികള്‍ക്കായി ചിലവ് വരുമെന്നും കണ്ടെത്തി. ഈ തുക സ്‌പോണ്‍സര്‍മാര്‍ വഴിയും പരസ്യങ്ങള്‍ വഴിയും കണ്ടെത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ശംഖുമുഖം ഭാഗത്ത് തകര്‍ന്ന ഭാഗം ശരിയാക്കാനുള്ള ടെന്‍ഡറും ക്ഷണിച്ചിട്ടുണ്ട്. അഞ്ച് കോടിയാണ് ടെന്‍ഡര്‍ തുക. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി മാസം ആരംഭിക്കും.