‘ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കായി കാത്തിരിക്കുന്നു’- ടിം പെയിൻ

January 7, 2020

നവംബറിൽ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയെ നേരിടാൻ കാത്തിരിക്കുന്നതായി ഓസിസ് ടീം ക്യാപ്റ്റൻ ടിം പെയിൻ. പാകിസ്താനെതിരെയും ന്യുസിലന്ഡിനെതിരെയും ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യയെ നേരിടാനുള്ള ഒരുക്കത്തിലാണ് ഓസ്‌ട്രേലിയൻ ടീം.

കഴിഞ്ഞ തവണ ഇന്ത്യയെ നേരിട്ട ഓസിസ് ടീമല്ല നിലവിലുള്ളത്. ലോക ക്രിക്കറ്റിൽ ഒന്നാം നമ്പറായ ഇന്ത്യൻ ടീം കഴിഞ്ഞ ഒരു വര്ഷത്തെ മികവ് കാത്തുസൂക്ഷിച്ചാൽ ഗംഭീര പ്രകടനം തന്നെയാകും ഓസിസ് ടീമിനെതിരായുള്ള മത്സരത്തിൽ കാഴ്ച വയ്ക്കാൻ സാധിക്കുക.

Read More:തങ്കച്ചന്റെ ‘മറിയേടമ്മേടെ ആട്ടിന്‍കുട്ടി’ക്ക് ഒരു കുട്ടിവേര്‍ഷന്‍

കഴിഞ്ഞ വര്‍ഷം ഹോം സീസണില്‍ ഇന്ത്യ മികച്ച് നിന്നിരുന്നു. ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും തകർത്ത നേട്ടവും ഇന്ത്യയുടെ കയ്യിലുണ്ട്.