ട്രിപ്പിള്‍ റോളില്‍ ടൊവിനോ; ‘അജയന്റെ രണ്ടാം മോഷണം’ ഒരുങ്ങുന്നു

January 1, 2020

കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും അഭിനയ മികവുകൊണ്ടും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. റൊമാന്‍സും, തമാശയും വീരവുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. മലയാളികളുടെ ഇമ്രാന്‍ ഹാഷ്മി എന്നു പോലും പലരും വിശേഷിപ്പിക്കാറുണ്ട് ടൊവിനോയെ. സൗമ്യതയോടും സ്‌നേഹത്തോടും ആരാധകരോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. അത്രമേല്‍ ജനകീയനായ നടന്‍ കൂടിയാണ് ടൊവിനോ. താരം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് എക്കാലത്തും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളതും.

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘അജയന്റെ രണ്ടാം മോഷണം’ എന്നാണ് ചിത്രത്തിന്റെ പേര്. ടൊവിനോ ട്രിപ്പിള്‍ റോളിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങി. ജിതിന്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഗോദ, കല്‍ക്കി എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു ജിതിന്‍ ലാല്‍.

അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, ഒരു ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാണം നിര്‍വഹിച്ച യുജിഎം എന്റര്‍ടെയ്ന്‍മെന്റ് ആണ് അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ നിര്‍മാണം. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

Read more: ക്യൂട്ടാണ് ഈ അച്ഛനും മകനും; മനോഹരചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. മൂന്ന് തലമുറയില്‍പ്പെട്ട മൂന്ന് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.

Wish you all a very happy and prosperous new year …!! With immense joy and excitement, I would like to share my new…

Posted by Tovino Thomas on Tuesday, 31 December 2019