ക്യൂട്ടാണ് ഈ അച്ഛനും മകനും; മനോഹരചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

January 1, 2020

നടനായും സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരത്തെ മലയാള സിനിമയിലെ സകലകലാവല്ലഭന്‍ എന്നു വേണം വിശേഷിപ്പിക്കാന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് വിനീത് ശ്രീനിവാസന്‍.

മലയാള ചലച്ചിത്ര താരങ്ങളുടെ അഭിനയവിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ് വിനീത് ശ്രീനിവാസന്‍ പങ്കുവെച്ച ഒരു ചിത്രം. മകന്‍ വിഹാന് ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അച്ഛന്റെ താടിയില്‍ സ്‌നേഹത്തോടെ തലോടുന്ന വിഹാന്‍ ആണ് ചിത്രത്തില്‍. അടുത്തിടെ മകളുടെ പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള ഒരു ചിത്രവും വിനീത് പങ്കുവെച്ചിരുന്നു. ഷനയ ദിവ്യ വിനീത് എന്നാണ് മകളുടെ പേര്.

Read more:കുഞ്ചാക്കോ ബോബന്റെ കൈക്കുമ്പിളില്‍ നിറ ചിരിയുമായി കുഞ്ഞ് ഇസ; ഹൃദ്യം ഈ വീഡിയോ

കുടുംബവിശേഷങ്ങള്‍ പലപ്പോഴും വിനീത് ശ്രീനിവാസന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകന്‍ വിഹാന് കൂട്ടായി മകള്‍ പിറന്ന കാര്യവും വിനീത് ശ്രീനിവാസന്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. 2012 ലാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരായത്.