‘ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് ഇര്‍ഫാന്‍ വിരമിക്കുന്നത്, ഞങ്ങളുടെ ജീവിതം തന്നെ അതിനു തെളിവാണ്’- ഇർഫാനെ കുറിച്ച് യൂസഫ് പത്താൻ

January 6, 2020

ക്രിക്കറ്റ് ലോകത്ത് നിന്നും വിരമിച്ച ഇർഫാൻ പത്താനെ കുറിച്ച് വൈകാരികമായി സഹോദരൻ യൂസഫ് പത്താൻ. സഹോദരന്മാരായ ഇരുവരും അത്രയധികം പങ്കെടുത്തിട്ടില്ലെങ്കിലും കായിക ലോകത്ത് പ്രസിദ്ധരാണ്.

സഹോദരന്റെ വിരമിക്കൽ തന്നെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ടെന്നു യൂസഫ് പറയുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി വിരമിക്കലിനെക്കുറിച്ച് ഇർഫാൻ പറയാറുണ്ടായിരുന്നെന്നും യൂസഫ് പറയുന്നു.

‘ഇര്‍ഫാന്‍ പത്താന്റെ സഹോദരന്‍ എന്ന നിലയിലാണ് എല്ലാവരും എന്നെ സ്വീകരിച്ചതും അംഗീകരിച്ചതും. ഞാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ എല്ലാവരും എന്നെ അറിയാന്‍ തുടങ്ങി. ഇര്‍ഫാന്‍ പത്താന്റെ സഹോദരന്‍ എന്ന നിലയിലാണ് എനിക്ക് ഇത്രയും സ്വീകാര്യത ലഭിച്ചത്” യൂസഫ് പത്താന്‍ പറഞ്ഞു.

‘ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് ഇര്‍ഫാന്‍ വിരമിക്കുന്നത്. ഞങ്ങളുടെ ജീവിതം തന്നെ അതിനു തെളിവാണ്. ഇപ്പോള്‍ ഞങ്ങള്‍ വലിയൊരു വീട്ടിലാണ് താമസിക്കുന്നത്. പക്ഷേ, പണ്ട് ചെറിയ ഒരു വീട്ടിലാണ് താമസിച്ചിരുന്നു. ക്രിക്കറ്റിലൂടെയാണ് ഇതെല്ലാം നേടിയത്. പഴയ വീട്ടിലേക്ക് ഞങ്ങള്‍ ഇടയ്ക്കെ പോകാറുണ്ട്. പഴയ ഓര്‍മ്മകളിലേക്ക് പോകാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്” യൂസഫ് പറഞ്ഞു.

Read More:ഗായത്രിയുടെ വാക്കുകൾക്ക് മുൻപിൽ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് സൂര്യ- വീഡിയോ

സ്വിങ് ബോളിങ്ങിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനെ വിസ്മയിപ്പിച്ചാണ് ഇര്‍ഫാന്‍ പത്താൻ വിരമിക്കുന്നത്. ഏഴു വര്‍ഷം മുന്‍പാണ് ഒരു രാജ്യാന്തര മല്‍സരം കളിച്ചതെങ്കിലും പത്താൻ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത് കഴിഞ്ഞ ദിവസമാണ്.