ഊബര്‍ ഈറ്റ്സിനെ സ്വന്തമാക്കി സൊമാറ്റോ

ജനപ്രിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സംരംഭമായ ഊബര്‍ ഈറ്റ്സ് ഇനി മുതല്‍ സൊമാറ്റോയുടെ ഭാഗമാകുന്നു. 350 മില്യണ്‍ ഡോളറിനാണ് സൊമാറ്റോ ഊബര്‍ ഈറ്റ്സിനെ ഏറ്റെടുത്തിരിക്കുന്നത്. 10% ഓഹരി ഊബറിന് നല്‍കാനും സൊമാറ്റോ തീരുമാനിച്ചിട്ടുണ്ട്. ഊബര്‍ ഈറ്റ്സിനെ സ്വന്തമാക്കിയതോടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി സൊമാറ്റോ മാറും.
Read more: ദേ, ഇതാണ് ‘മുക്കാല…’ പാട്ടിനൊപ്പം കിടിലന്‍ ചുവടുകള്‍വെച്ച് വിസ്മയിപ്പിച്ച ആ ഡാന്‍സര്‍: വീഡിയോ
2017- ലാണ് ഊബര്‍ ഈറ്റ്സ് എന്ന ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സംരംഭം ഇന്ത്യയില്‍ സജീവമായത്. അതേസമയം ഇന്ത്യയിലെ ഊബര്‍ ഈറ്റ്സ് സംരംഭം മാത്രമാണ് സൊമാറ്റോയ്ക്ക് വിറ്റത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഊബര്‍ ഈറ്റ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇനി മുതല്‍ സൊമാറ്റോയുടെ പ്ലാറ്റ്ഫോം വഴിയായിരിക്കും. ഊബര്‍ ഈറ്റ്സിന്റെ ആപ്പും ഇതിനോടകം സൊമാറ്റോയിലേക്ക് മാറി. ഇന്ത്യയില്‍ സൊമാറ്റോയുടെ ഭാഗമായെങ്കിലും ഊബര്‍ ഈറ്റ്സിന്റെ ബംഗ്ലാദേശിലെയും ശ്രീലങ്കയിലെയും സംവിധാനം മാറ്റമില്ലാതെ തുടരും.