“അഭിനന്ദനങ്ങൾ നേർന്ന് സൊമാറ്റോ”; തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ പാസായി ഡെലിവറി ബോയ്

July 25, 2023

ഓരോ വ്യക്തിയുടെയും സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കുന്നത് നിശ്ചയദാർഢ്യത്തിലൂടെയൂം കഠിനാധ്വാനത്തിലൂടെയുമാണ്. അതിന് പലരുടെയും ജീവിതം നമുക്ക് പ്രചോദനമാകാറുണ്ട്. ഏറ്റവും മികച്ച കാര്യങ്ങൾ ചെയ്യാനും നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും പ്രേരിപ്പിക്കുന്ന പ്രചോദനാത്മകമായ കഥകൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ വായിച്ചറിയാറുണ്ട്. അത്തരമൊരു വിജയത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. (Delivery Boy Clears Tamil Nadu Public Service Commission Exam)

സൊമാറ്റോയുടെ ഡെലിവറി പാർട്ണറായി ജോലി ചെയ്യുന്നതിനിടയിൽ തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ പാസായിരിക്കുകയാണ് വിഘ്നേഷ് എന്ന ചെറുപ്പക്കാരൻ. ”സൊമാറ്റോ ഡെലിവറി പാർട്ണറായി ജോലി ചെയ്യുന്നതിനിടെ തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ പാസായ വിഘ്നേഷിന് ആശംസകൾ” എന്ന ഹൃദ്യമായ അടികുറിപ്പോടെ സൊമാറ്റോ ട്വിറ്ററിൽ ഈ വിജയം ആഘോഷിച്ചത്.

Read Also: ഇത് പിറന്നാൾ സമ്മാനം; വാർഷിക ദിവസം കൊച്ചി മെട്രോയിൽ എവിടെ പോകാനും ഈ തുക!

വിഘ്‌നേഷ് കുടുംബത്തോടൊപ്പം ഒരു വേദിയിൽ നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് സൊമാറ്റോ ഈ വിവരം പങ്കുവെച്ചത്. വളരെ പെട്ടന്നാണ് ഈ വാർത്ത ശ്രദ്ധനേടിയത്. നിരവധി പേർ വിഘ്‌നേശിന് ആശംസകളും അഭിനന്ദനങ്ങളുമായി രംഗത്തെത്തി.

Story highlights – Delivery Boy Clears Tamil Nadu Public Service Commission Exam