സ്റ്റാറായി ആസിഫ് അലിയുടെ ജീവിതത്തിലെ മാലാഖ; സമയുടെ ഡാന്‍സിന് കയ്യടിച്ച് സോഷ്യല്‍മീഡിയ: വീഡിയോ
സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങള്‍ ഇടം നേടാറുണ്ട്. കുറച്ച് ദിവസങ്ങളായി ചലച്ചിത്രതാരങ്ങളായ ബാലു വര്‍ഗീസിന്റെയും എലീനയുടെയും വിവാഹവാര്ത്തകളായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. 2-2-2020-നായിരുന്നു ഇവരുടെ വിവാഹം.
ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ബാലു- എലീന ദമ്പതികളുടെ വിവാഹ റിസപ്ഷന് വീഡിയോ. റിസപ്ഷനില്‍ താരമായതാവട്ടെ ആസിഫ് അലിയുടെ ജീവിതത്തിലെ മാലാഖ സമയും. മനോഹരമായി നൃത്തം ചെയ്താണ് സമ വിവാഹ റിസപ്ഷനില്‍ കയ്യടി നേടിയത്. സമയ്ക്ക് മികച്ച പിന്തുണ നല്കുന്ന ആസിഫ് അലിയെയും വീഡിയോയില്‍ കാണാം.
ആസിഫ് അലിയും ഭാര്യ സമയും മക്കളും ബാലു- എലീന ദമ്പതികളുടെ വിവാഹത്തിലും നിറഞ്ഞുനിന്നിരുന്നു. ബാലു വര്‍ഗീസിന്റെ അടുത്ത സുഹൃത്താണ് ആസിഫ്. വിവാഹചടങ്ങില്‍ മൂത്ത സഹോദരനെപ്പോലെ ബാലുവിനൊപ്പം ആസിഫ് അലി ചേര്‍ന്നു നില്‍ക്കുകയും ചെയ്തു.
അതേസമയം ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ‘ചാന്തുപൊട്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ബാലു വര്‍ഗീസിന്റെ ചലച്ചിത്ര പ്രവേശനം. ‘ഹണീ ബി’, ‘കിങ് ലയര്‍’, ‘കവി ഉദ്ദേശിച്ചത്’, ‘ഇതിഹാസ’ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം നാല്‍പ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ എലീന കാതറിന് മോഡലിങ് രംഗത്തും സജീവമാണ്. ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തിയ ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്ന ചിത്രത്തില്‍ എലീനയും ബാലു വര്‍ഗീസും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.