‘ഇഷ്‌ക്’ തമിഴിലേക്ക്- നായകനാകാൻ കതിർ

February 6, 2020

ഷെയ്ൻ നിഗവും ആൻ ശീതളും നായിക നായകന്മാരായെത്തിയ ‘ഇഷ്‌ക്’ തമിഴിലേക്ക് റീമേക്കിന് ഒരുങ്ങുന്നു. ശിവ് മോഹ സംവിധാനം ചെയ്യുന്ന ഈഗിൾ ഐ പ്രൊഡക്ഷൻസ് ആണ് നിർമാണം.

തമിഴ് ചിത്രത്തിലും ആൻ ശീതൾ ആണ് നായിക. ഷെയ്ൻ നിഗത്തിന്റെ വേഷം കതിർ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷൂട്ടിംഗ് ഒരു മാസത്തിനകം ആരംഭിക്കും.

‘വിക്രം- വേദ’, ‘പരിയേറും പെരുമാൾ’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കതിർ ശ്രദ്ധേയനായത്. സദാചാര പോലീസ് ചമയലായിരുന്നു ‘ഇഷ്ക്’ ചർച്ച ചെയ്തത്.

Read More:പാട്ടുപാടി അയ്യപ്പനും കോശിയും; പ്രോമോ ഗാനം പുറത്തുവിട്ട് മോഹൻലാൽ

നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ‘ഇഷ്‌ക്’ തീയറ്ററുകളിലേക്കെത്തിയത്. നവഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ‘ഇഷ്‌കി’ല്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.