സാക്ഷാൽ ശ്രീരാമനായി ആസിഫ് അലി; കൗതുകമൊളിപ്പിച്ച് കുഞ്ഞെല്‍ദോ

February 15, 2020

നടനും അവതാരകനും ആര്‍ ജെയുമൊക്കെയായ മാത്തുക്കുട്ടി സംവിധാന രംഗത്തേക്കും അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ‘കുഞ്ഞെല്‍ദോ’ എന്നാണ് മാത്തുക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭത്തിന്റെ പേര്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ‘കുഞ്ഞെല്‍ദോ’യുടെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏറെ കൗതുകമൊളിപ്പിച്ചുകൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ശ്രീരാമന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ആസിഫ് അലിയും ഗോപികയുമാണ് പോസ്റ്ററിൽ കാണുന്നത്.

കലാലയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കോളജ് കുമാരനായാണ് ആസിഫ് അലി എത്തുന്നത്. ‘കുഞ്ഞെല്‍ദോ’ എന്നത് ചിത്രത്തിലെ ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ പേരാണ്. പുതുമുഖതാരം ഗോപിക ഉദയന്‍ ആണ് ചിത്രത്തിലെ നായിക.

Read also: നടക്കാതെ പോയ സ്വപ്നങ്ങളെ കുറിച്ച് അല്ലു അർജുൻ

വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറാണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സുധീഷ്, സിദ്ദിഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഷാന്‍ റഹ്മാനാണ് ‘കുഞ്ഞെല്‍ദോ’യുടെ സംഗീത സംവിധായകന്‍.

"മനസു നന്നാവട്ടെ, മതമേതെങ്കിലുമാകട്ടെ…. " Proudly Presenting the first look poster of #Kunjeldho.. Directed by…

Posted by Asif Ali on Friday, 14 February 2020