അച്ഛന്റെ ആക്ഷന്‍ രംഗങ്ങളിലൂടെ മകന്റെ അരങ്ങേറ്റം: വീഡിയോ

February 17, 2020

പ്രിയതാരങ്ങള്‍ക്കൊപ്പം മക്കള്‍താരങ്ങളും അണിനിരന്ന ചിത്രം, അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭം, നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ചിത്രം തുടങ്ങി, ഒട്ടേറെ പ്രത്യേകതകളോടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നതും. എന്നാല്‍ ഇവയൊന്നുമല്ലാതെ മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.

ചിത്രത്തില്‍ ശ്രദ്ധ നേടിയ സുരേഷ് ഗോപിയുടെ ആക്ഷന്‍ രംഗങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മകന്‍ മാധവ്. മികച്ച പ്രകടനമാണ് സുരേഷ് ഗോപി ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. പഴയ വീര്യം ഒട്ടും ചോരാതെയായിരുന്നു താരത്തിന്റെ ആക്ഷന്‍ പ്രകടനം. താരത്തിന്റെ അടിപിടി ഒരു കെട്ടിടത്തിന്റെ മുകളിലിരുന്നു കാണുന്ന രംഗത്തിലാണ് സുരേഷ് ഗോപിയുടെ മകന്‍ മാധവ് പ്രത്യക്ഷപ്പെടുന്നത്.

Read more: വെള്ളച്ചാട്ടമല്ല, ദേ ഇതാണ് ‘തീച്ചാട്ടം’: പ്രകൃതിയിലെ അത്ഭുതപ്പെടുത്തുന്ന പ്രതിഭാസം: വീഡിയോ

ഈ ആക്ഷന്‍ രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങിയതോടെ മാധവ് കൂടുതല്‍ ശ്രദ്ധേയനായി. അച്ഛന്റെ കാല്‍ തൊട്ടു വന്ദിച്ച് ടേക്കിനായി തയാറെടുക്കുന്ന മാധവിനെ മേക്കിങ് വീഡിയോയില്‍ കാണാം.