ഗിറ്റാറില്‍ അതിമനോഹരമായി ‘കണ്ണാനേ കണ്ണേ…’; മാജിക്കല്‍ സംഗീതവുമായി കാക്കിക്കുള്ളിലെ കലാകാരന്‍: വൈറല്‍ വീഡിയോ

February 26, 2020

ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുന്ന ജനമൈത്രി
പൊലീസ് ഇന്ന് സമൂഹമാധ്യമങ്ങളിലും താരമാണ്. വലിയ സന്ദേശങ്ങള്‍ ട്രോള്‍വഴി ജനങ്ങളിലെത്തിക്കാനുള്ള കേരളാ പൊലീസിന്റെ തന്ത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ താരമാകുന്നതും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്.

ഇലക്ട്രിക് ഗിറ്റാറില്‍ മാസ്മരിക സംഗീതം പൊഴിയ്ക്കുന്ന പൊലീസുകാരന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ന്യൂ മാഹി ജനമൈത്രി പൊലീസിന്റെ ‘മാലാഖ’ എന്ന സിഗ്നേച്ചര്‍ ക്യാമ്പെയിന്റെ ഭാഗമായാണ് ഗിത്താറില്‍ പൊലീസ് ഉദ്യാഗസ്ഥന്‍ സംഗീതം വിരിയിച്ചത്. കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള ജനമൈത്രി പൊലീസിന്റെ പദ്ധതിയാണ് മാലാഖ. രൂപേഷ് എന്നാണ് ഈ കാക്കിക്കുള്ളിലെ കലാകാരന്റെ പേര്.

Read more: അന്ന് മരണം മുന്നില്‍ കണ്ടപ്പോള്‍ നാസ ശാസ്ത്രജ്ഞരുടെ കണ്ണില്‍ പതിഞ്ഞത് ചന്ദ്രന്റെ ഈ ദൃശ്യങ്ങള്‍; അപൂര്‍വ്വ വീഡിയോ

ഭാഷാഭേദമന്യേ പ്രേക്ഷകര്‍ ഏറ്റെടുത്ത ‘കണ്ണാനേ കണ്ണേ…’ എന്ന ഗാനമാണ് അതിമനോഹരമായി പൊലീസ് ഉദ്യോഗസ്ഥന്‍ ഗിറ്റാറില്‍ വായിക്കുന്നത്. അജിത്തും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘വിശ്വാസം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സിദ് ശ്രീറാം ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.