ചിത്രങ്ങളാണിതെന്ന് വിശ്വസിക്കാൻ പറ്റുമോ? വിരലിൽ വിസ്മയം തീർത്ത് ഒരു അനുഗ്രഹീത കലാകാരി

February 27, 2020

എല്ലാ മനുഷ്യരിലും എന്തെങ്കിലും വ്യത്യസ്തമായ കഴിവുകൾ ഉണ്ടായിരിക്കും. പാടാനും വരയ്ക്കാനും നൃത്തം ചെയ്യാനുമൊക്കെ. ഇതൊന്നുമല്ലാതെ സർഗാത്മകമായ ഒരുപാട് ശേഷികൾ ഉള്ളവരുമുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത് ഒരു പെൺകുട്ടിയുടെ അതിമനോഹര കഴിവാണ്. വളരെ സുന്ദരമായാണ് ഷംലി ഫൈസൽ എന്ന വ്യക്തി ചിത്രങ്ങൾ വരയ്ക്കുന്നത്.

അക്രിലിക് പെയിന്റ് ഉപയോഗിച്ച് ജീവൻ തുളുമ്പുന്ന ചിത്രങ്ങളാണ് ഷംലി വരയ്ക്കുന്നത്. എല്ലാവരുടെയും ചിത്രങ്ങൾ വരയ്ക്കാറുള്ള ഷംലി ശ്രദ്ധിക്കപ്പെടുന്നത് സിനിമ താരങ്ങളുടെ ചിത്രങ്ങൾ വരച്ചാണ്.

വരയ്ക്കുന്നതിന്റെ വീഡിയോയും ഷംലി പങ്കുവയ്ക്കാറുണ്ട്. വലിയ പിന്തുണയാണ് ഈ കലാകാരിക്ക് ലഭിക്കുന്നത്. നിവിൻ പോളിയുടെയും മമ്മൂട്ടിയുടേയും ദുൽഖർ സൽമാന്റെയും ചിത്രങ്ങൾ വരച്ചാണ് ഷംലി വീണ്ടും മാധ്യമങ്ങളിൽ നിറയുന്നത്.