പഴയ മീനയല്ല ഇത്; അമ്പരപ്പിക്കുന്ന മേക്ക്ഓവറുമായി നടി

February 10, 2020

മലയാളികൾക്ക് സുപരിചിതയാണ് നടി മീന. ബാലതാരമായി എത്തി സൂപ്പർ താരങ്ങളുടെ നായികയായി നിരവധി ഭാഷകളില്‍ സാന്നിധ്യം അറിയിച്ച മീന കുറച്ചു കാലം സിനിമ ലോകത്തോട് അകലം പാലിച്ചിരുന്നു.

വിവാഹവും മകളുടെ ജനനവുമൊക്കെയാണ് ഈ മാറ്റത്തിന് കാരണം. പിന്നീട് മകളും അമ്മയും സിനിമ ലോകത്ത് സജീവമാകുകയായിരുന്നു.

https://www.instagram.com/p/B8VUVTFBiUh/?utm_source=ig_web_copy_link

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായികയായി തിരിച്ചുവരവ് നടത്തിയ മീന ഏറ്റവും ഒടുവിൽ അഭിനയിച്ചത് മമ്മൂട്ടി ചിത്രം ‘ഷൈലോക്കി’ലാണ്. ഇപ്പോൾ മീനയുടെ മേക്ക്ഓവർ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ‘ദൃശ്യം’ മുതൽ ‘ഷൈലോക്ക്’ വരെ കണ്ട മീനയല്ല ഇപ്പോൾ. വലിയ മാറ്റമാണ് രൂപത്തിൽ തന്നെ വന്നിരിക്കുന്നത്.

https://www.instagram.com/p/B72QIK-h44T/?utm_source=ig_web_copy_link

നന്നായി മെലിഞ്ഞ് വളരെയധികം പ്രായം കുറഞ്ഞ ലുക്കിലാണ് മീന. ഇൻസ്റ്റാഗ്രാമിൽ മീന തന്നെയാണ് തന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. എല്ലാവരും മീനയുടെ മേക്ക്ഓവറിനെ പ്രശംസിക്കുന്നുമുണ്ട്.

https://www.instagram.com/p/B7f4f9kBFGu/?utm_source=ig_web_copy_link

Read More: ഓസ്കർ വേദിയിൽ കൊറിയൻ ഭാഷയിൽ സംസാരിച്ച് ‘പാരസൈറ്റ്’ സംവിധായകൻ- വിമർശനങ്ങളെ പ്രതിരോധിച്ച് സിനിമ പ്രേമികൾ

https://www.instagram.com/p/B565D8LhlYT/?utm_source=ig_web_copy_link

തമിഴ് സിനിമ ലോകത്ത് ബാലതാരമായാണ് മീന അരങ്ങേറ്റം കുറിച്ചത്. പിന്നീട് കമൽഹാസൻ, രജനികാന്ത്, മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങി മുൻനിര താരങ്ങളുടെയെല്ലാം നായികയായി താരം.