‘ഒരു തനി നാടൻ പെൺകുട്ടി’- വൈറലായി ഐശ്വര്യ ലക്ഷ്മിയുടെ പഴയകാല ചിത്രം

February 20, 2020

മലയാള സിനിമയുടെ ഭാഗ്യ നായികയാണ് ഐശ്വര്യ ലക്ഷ്മി. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്കെത്തിയ ഐശ്വര്യ അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ച ഹിറ്റുകളാണ്. ഇപ്പോൾ തമിഴകത്തേക്ക് ചേക്കേറുകയും വലിയ പ്രോജക്ടുകളുടെ ഭാഗമാകുകയും ചെയ്യുകയാണ് ഐശ്വര്യ ലക്ഷ്മി.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത് ഐശ്വര്യ ലക്ഷ്മിയുടെ ഒരു പഴയ ചിത്രമാണ്. സെറ്റ്സാരിയുടുത്ത് ഒരു നാടൻ കുട്ടിയായാണ് ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി. ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാണിത്.

ഇപ്പോൾ കാണുന്ന ഐശ്വര്യ ലക്ഷ്മി വളരെ മോഡേൺ ആണ്. നാടൻ വേഷങ്ങൾ ഐശ്വര്യയ്ക്ക് ചേരുമോ എന്ന് പോലും സംശയം തോന്നാം. ചിത്രത്തിൽ ചുരുണ്ട മുടിയൊക്കെയാണ് ഐശ്വര്യയ്ക്ക്. ‘മായാനദി’യുടെ റിലീസിന് ശേഷം തന്റെ മുടി ചുരുണ്ടതാണെന്നും ചിത്രത്തിൽ കോളേജ് കാലത്ത് കാണിക്കുന്നതാണ് യഥാർത്ഥ മുടി എന്നും ഐശ്വര്യ പറഞ്ഞിരുന്നു.

https://www.instagram.com/p/B8xsweLlJ-x/?utm_source=ig_web_copy_link

Read More:യന്ത്രച്ചിറകില്‍ ഉയരെ പറന്നു, ചരിത്രംകുറിച്ച് ജെറ്റ്മാന്‍

എന്തായാലും ഐശ്വര്യയുടെ പഴയ ചിത്രമാണ് കൂടുതൽ ആളുകൾക്കും ഇഷ്ടമായത്. വിശാലിന്റെ നായികയായി ‘ആക്ഷൻ’ എന്ന ചിത്രത്തിലാണ് ഐശ്വര്യ തമിഴകത്ത് അരങ്ങേറിയത്. ഇപ്പോൾ ധനുഷിനൊപ്പവും നായികയാകുകയാണ് ഐശ്വര്യ. മലയാളത്തിലും കൈനിറയെ അവസരങ്ങൾ ഐശ്വര്യയ്ക്ക് ഉണ്ട്. മണിരത്നം ചിത്രം ‘പൊന്നിയിൻ സെൽവനി’ലും ഐശ്വര്യ വേഷമിടുന്നുണ്ട്.