‘പൊന്നിയിൻ സെൽവനി’ലൂടെ ഒന്നിക്കുന്നത് മൂന്ന് ഐശ്വര്യമാർ

January 4, 2020

വലിയ പ്രതീക്ഷയോടെയാണ് മണിരത്നം ഒരുക്കുന്ന ‘പൊന്നിയിൻ സെൽവനാ’യി ആരാധകർ കാത്തിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ നിന്നും ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. വളരെ രസകരമായൊരു കൗതുകവും ചിത്രത്തിൽ ഉണ്ട്.

മൂന്നു താരസുന്ദരികൾ ഒന്നിക്കുമ്പോൾ തന്നെ കൗതുകം കൂടുതലാണ്. ഈ മൂന്നുപേരുടെയും പേരും ഒന്നാണ്. മൂന്നു ഐശ്വര്യമാർ ഒന്നിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ.

ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ് എന്നിവരാണ് പൊന്നിയിൻ സെൽവനിൽ അഭിനയിക്കുന്നത്. ‘ഇരുവർ’, ‘ഗുരു’, ‘രാവൺ’ എന്നീ മൂന്നു ചിത്രങ്ങളിൽ ഐശ്വര്യ മണിരത്നത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ‘ചെക്കാ ചിവന്ത വാനം’ എന്ന മണിരത്നം ചിത്രത്തിൽ ഐശ്വര്യ രാജേഷും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

എന്നാൽ ഐശ്വര്യ ലക്ഷ്മിയെ സംബന്ധിച്ച് ഇത് വലിയ ഒരു അവസരം തന്നെയാണ്. മണിരത്നം ചിത്രത്തിൽ ആദ്യമായി അഭിനയിക്കുന്നു എന്നതിന് പുറമെ വമ്പൻ താരനിരക്കൊപ്പമാണ് നടി എത്തുന്നത്.

Read More:പുതുവർഷം ആശംസിച്ച് നസ്രിയയും ദുൽഖർ സൽമാനും; ക്രിസ്മസും പുതുവർഷവും വിദേശത്ത് ആഘോഷമാക്കി ഇന്ദ്രജിത്തും ജയസൂര്യയും

ചിത്രത്തെ കുറിച്ച് വലിയ എക്സൈറ്റ്മെന്റിലാണ് ഐശ്വര്യ ലക്ഷ്മി. ആദ്യ ഒഡിഷനിൽ തന്നെ മണിരത്നം ഓക്കേ പറയുകയായിരുന്നു. കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ ആസ്പദമാക്കി എടുക്കുന്ന പീരീഡ് ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. ഡബിൾ റോളിലാണ് ഐശ്വര്യ റായ് എത്തുന്നത്.