‘പരസ്പരം വേർപെടുന്ന അവസ്ഥയുണ്ടായി, പക്ഷെ നമ്മൾ കരുത്തോടെ ഒന്നിച്ച് നിന്നു’- പ്രണയനാളുകളുടെ ഓർമയിൽ ഭാവന

February 14, 2020

നീണ്ട പ്രണയത്തിനൊടുവിലാണ് നടി ഭാവന കന്നഡ നിർമാതാവ് നവീന് സ്വന്തമായത്. ഒൻപത് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞെത്തിയ മൂന്നാമത്തെ പ്രണയ ദിനത്തിൽ വളരെ വൈകാരികമായ ഒരു കുറിപ്പാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്.

‘2011ൽ താങ്കളെ ആദ്യം കാണുമ്പോൾ എനിക്കറിയില്ലായിരുന്നു, ഇതാണ് എന്റെ ആളെന്ന്. വളരെ ഔദ്യോഗികമായ അഭിനേതാവ്- നിർമാതാവ് ബന്ധം എന്നതിനപ്പുറം വളരെ പെട്ടെന്നാണ് നമ്മൾ അടുത്ത സുഹൃത്തുക്കളായി മാറിയത്. എല്ലാവരും പറയുന്നതുപോലെ ഏറ്റവും മികച്ച പ്രണയങ്ങൾ ആരംഭിക്കുന്നത് സൗഹൃദങ്ങളിൽ നിന്നാണ്. ഒൻപത് വർഷത്തെ പ്രണയത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ നമ്മൾ കടന്നു പോയി. പരസ്പരം പിരിയുമെന്ന അവസ്ഥ വരെ ഉണ്ടായി. പക്ഷെ അതിനെയൊക്കെ അതിജീവിച്ച് നമ്മൾ പഴയതിലും കരുത്തരായി ഒന്നിച്ച് നിന്നു. ഒരുപാട് ഞാൻ നിങ്ങളെ സ്നേഹിക്കുന്നു’.

https://www.instagram.com/p/B8h5C2GFrsH/?utm_source=ig_web_copy_link

Read More:പ്രണയം പങ്കുവെച്ച് സൂര്യയും അപർണ ബാലമുരളിയും- തരംഗമായി ‘സൂരറൈ പോട്ര്’ പ്രൊമോ ഗാനം

നവീനൊപ്പമുള്ള പ്രണയം നിറഞ്ഞ ചിത്രങ്ങളും ഭാവന പങ്കുവെച്ചിട്ടുണ്ട്. 2012ൽ റിലീസ് ചെയ്ത കന്നഡ ചിത്രം ‘റോമിയോ’യിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്. 2018ലാണ് ഇവർ വിവാഹിതരായത്. വിവാഹ ശേഷം കന്നഡ ചിത്രങ്ങളിൽ സജീവമാണ് ഭാവന.