ചിരിയിൽ ചിന്തയുടെ വിപ്ലവം സൃഷ്ടിച്ച് ‘കോമഡി സൂപ്പർ ഷോ’

February 4, 2020

പ്രേക്ഷകർക്ക് ചിരിയുടെ പൊൻ വസന്തം സൃഷ്ടിക്കുകയാണ് ഫ്ളവേഴ്‌സ് ടിവിയിൽ ആരംഭിച്ച കോമഡി സൂപ്പർ ഷോ. കഴിഞ്ഞ ദിവസം ആരംഭിച്ച പരിപാടിയിൽ മിനി സ്‌ക്രീനിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതരായ നിരവധി താരങ്ങൾ അണിനിരക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകികൊണ്ട് ഒരുക്കുന്ന പരിപാടിയിൽ ജനങ്ങൾക്ക് ബോധവത്കരണം നടത്തുന്നതിനായി കേരള പോലീസ് അവതരിപ്പിക്കുന്ന സ്കിറ്റുകളും അരങ്ങേറുന്നുണ്ട്.

ചലച്ചിത്രങ്ങളിലൂടെയും ഹാസ്യാത്മക പരിപാടികളിലൂടെയും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഹാസ്യതാരം പ്രസീത, ഉല്ലാസ് പന്തളം, നിർമ്മൽ പാലാഴി, ശശാങ്കൻ, രാജേഷ് പറവൂർ, ചന്ദ്രൻ തിരുമല തുടങ്ങി നിരവധി താരങ്ങൾ ഷോയിൽ എത്തുന്നുണ്ട്. ഒപ്പം പ്രേക്ഷകർക്ക് ആവേശം പകരാൻ ചലച്ചിത്ര താരങ്ങളും പരിപാടിയുടെ ഭാഗമാകും.

കുട്ടിത്താരങ്ങൾ അവതരിപ്പിക്കുന്ന പരിപാടിയും വ്യത്യസ്ത ടീമുകളുടെ സ്കിറ്റുകളും കോമഡി സൂപ്പർ ഷോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിങ്കൾ മുതൽ ബുധൻ വരെ രാത്രി 9.30 നാണ് കോമഡി സൂപ്പർ ഷോ.