പാസ്ത ഉണ്ടാക്കാൻ പഠിച്ച് പാർവതിയും റിമ കല്ലിങ്കലും; പുട്ടുണ്ടാക്കാൻ തനിക്കറിയാമെന്ന് ഇഷ തൽവാർ

February 25, 2020

സിനിമയിൽ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവർ കുറവാണ്. എന്നാൽ പാർവതിയും റിമ കല്ലിങ്കലും ഗീതു മോഹൻദാസുമൊക്കെ സിനിമയ്ക്ക് പുറത്തും ഉറ്റ സുഹൃത്തുക്കളാണ്. ഇടയ്ക്ക് വിദേശ യാത്രകളുമായി ഇവർ സൗഹൃദം പുതുക്കാറുമുണ്ട്. ഇപ്പോൾ റിമയും പാർവതിയും ചേർന്ന് ഒരു കുക്കിംഗ് ക്ലാസിനു പോയ രസകരമായ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

മുംബൈയിലുള്ള കുക്കിങ്ങ് ക്ലാസ്സിനാണ് ഇവർ പങ്കെടുത്തത്. രണ്ടാളും ചേർന്ന് പാസ്ത ഉണ്ടാക്കുന്ന ചിത്രങ്ങളും വീഡിയോയും പാർവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെപ്പേർ ചിത്രങ്ങൾക്ക് കമന്റുമായി എത്തി. നടി ഇഷ തൽവാർ തനിക്ക് പുട്ടുണ്ടാക്കാൻ അറിയാമെന്നാണ് കമന്റ്റ് ചെയ്തത്.

അതേസമയം ഇരുവരും അഭിനയ ലോകത്തും തിരക്കിലാണ്. ‘വൈറസ്’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് വിവാഹ ശേഷം മടങ്ങിയെത്തിയ റിമ കല്ലിങ്കൽ ഇപ്പോൾ വെബ് സീരിസിലാണ് അഭിനയിക്കുന്നത്.

https://www.instagram.com/p/B8566VOluj8/?utm_source=ig_web_copy_link

Read More:പ്രണയം പറഞ്ഞ് അന്നയും റോഷനും; മനോഹരം ‘കപ്പേള’യിലെ ഈ ഗാനം

പാർവതി ഇപ്പോൾ ‘രാച്ചിയമ്മ’ എന്ന സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സംവിധാന രംഗത്തേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് നടി.