മക്കൾക്കൊപ്പം വിവാഹച്ചടങ്ങിൽ ചുവടുവെച്ച് ജയറാമും പാർവതിയും- വിഡിയോ

December 23, 2022

ജയറാമും പാർവതിയും മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളിൽ ഒരാളാണ്. കൂടാതെ സിനിമാ പ്രേമികൾക്ക് അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളെ ഇരുവരും സമ്മാനിച്ചിട്ടുണ്ട്. ഇരുവർക്കും പിന്നാലെ മക്കളായ കാളിദാസും മാളവികയും അഭിനയരംഗത്തേക്ക് എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ, എല്ലാവരുംചേർന്ന് ഒരു വിവാഹച്ചടങ്ങ് ആഘോഷമാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

ബന്ധുവിന്റെ വിവാഹത്തിന് മക്കൾക്കും ബന്ധുക്കൾക്കും ഒപ്പം ചുവടുവയ്ക്കുകയാണ് ജയറാമും പാർവതിയും. ഹൽദി ചടങ്ങിലാണ് കുടുംബസമേതം ചുവടുവയ്ക്കുന്നത്. അതേസമയം, അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയിലേക്ക് ചുവടുവച്ചത്. പാർവതിയെ ജയറാം ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അപരന്റെ സെറ്റിൽ വെച്ചായിരുന്നു. അതിനുമുൻപ് തന്നെ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരുന്നു പാർവതി. അപരൻ പാർവതിയുടെ പതിനഞ്ചാമത്തെ ചിത്രമായിരുന്നു. പത്മരാജൻ സംവിധാനം ചെയ്ത അപരൻ 32 വർഷങ്ങൾ പൂർത്തിയാക്കിയപ്പോൾ ജയറാം പങ്കുവെച്ച കുറിപ്പിലും പാർവതിയുമായുള്ള ആദ്യ കൂടികാഴ്ചയെക്കുറിച്ചുണ്ടായിരുന്നു.

Read also: ടിവി ഓഫാക്കിക്കോ, അച്ഛൻ വരുന്നുണ്ട്..; സമൂഹമാധ്യമങ്ങളിൽ പൊട്ടിച്ചിരി പടർത്തി ഒരു കുഞ്ഞുമോളും വളർത്തു നായയും

പിന്നീട് നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ജയറാമും പാർവതിയും 1992ലാണ് വിവാഹിതരായത്. ആറു വര്ഷം മാത്രമേ പാർവതി വെള്ളിത്തിരയിൽ സജീവമായിരുന്നുള്ളുവെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട നടിയാണ് താരം. കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയപ്പോൾ മകൾ മാളവിക മോഡലിംഗ് രംഗത്താണ് സജീവമാകുന്നത്. ഒരു ആൽബത്തിലെ മാളവിക വേഷമിട്ടിരുന്നു.

Story highlights- jayaram and parvathy dance

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!