ഡാനിയുടെ കുരുന്ന് കാലില്‍ നിന്നുമാണ് ഹൃദയം കീഴടക്കിയ ആ സൂപ്പര്‍ കോര്‍ണര്‍ കിക്ക് പിറന്നത്: വീഡിയോ

February 12, 2020

കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലാകെ നിറഞ്ഞുനിന്നത് ഒരു സൂപ്പര്‍ കോര്‍ണര്‍ കിക്ക് വീഡിയോ ആണ്. ഗ്രൗണ്ടിന്റെ വലത്തേ അറ്റത്തുനിന്നും കുരുന്നു കാലുകൊണ്ട് തൊടുത്ത ഗോള്‍ കായികപ്രേമികളുടെ ഹൃദയത്തിലും ഇടംനേടി. ലക്ഷ്യംതെറ്റാതെ ഗോള്‍പോസ്റ്റിലേക്ക് പതിച്ച ആ ഗോളിന്റെ ഉടമയായ കൊച്ചുമിടുക്കന് നിറഞ്ഞു കൈയടിക്കുകയും ചെയ്തു സോഷ്യല്‍മീഡിയ.

ഡാനിഷ്(ഡാനി) പി കെ എന്ന കൊച്ചുമിടുക്കനാണ് ഈ ഗോളിന്റെ ഉടമ. വയനാട്ടിലെ മീനങ്ങാടിയില്‍ നടന്ന അഖില കേരള കിഡ്‌സ് അണ്ടര്‍ 9 ഫൈവ്‌സ് ഫുട്‌ബോള്‍ ടൂണ്‍മെന്റ് ഫൈനലില്‍ കെ.എഫ്.ടി.സിക്ക് വേണ്ടിയാണ് ഡാനിഷ് തകര്‍പ്പന്‍ ഗോള്‍ നേടിയത്. ഡാനിയായിരുന്നു ടൂര്‍ണമെന്‍റിലെ താരവും. മെസ്സിയാണ് ഡാനിഷിന്റെ ഇഷ്ടതാരം. മെസ്സിയുടെ ചില ഫുട്‌ബോള്‍ സ്‌കില്ലുകള്‍ മൈതാനത്ത് പുനഃരാവിഷ്‌കരിക്കാനും ശ്രമിക്കാറുണ്ട് ഈ മിടുക്കന്‍. മെസ്സിയെപ്പോലെ മികച്ച ഒരു ഫുട്‌ബോള്‍ പ്ലെയര്‍ ആകണമെന്നതാണ് ഡാനിഷിന്റെ സ്വപ്‌നവും.

Read more: ‘ആ താടിയില്‍ ഞങ്ങളും കുടുങ്ങുമല്ലോ’; പൃഥ്വിയുടെ താടിക്ക് സുപ്രിയയുടെ ട്രോള്‍

കോഴിക്കോട് പ്രസന്റേഷന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഡാനിഷ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കെ.എഫ്.ടി.സിയില്‍ ഫുട്‌ബോള്‍ പരിശീലനവും നടത്തുന്നുണ്ട് ഈ മിടുക്കന്‍. കോര്‍ണര്‍ കിക്ക് വൈറലായതിന്റെ സന്തോഷത്തിലാണ് ഡാനിഷ്. നിരവധിപ്പേരാണ് കൊച്ചുമിടുക്കനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നതും.

Superb ..മോനെ…ഡാനിഷ് 👌👌👌👌

Posted by I M Vijayan on Monday, 10 February 2020