‘മരട് 357’ൽ ധർമ്മജനൊപ്പം മകൾ വേദയും

February 4, 2020

ധർമജനൊപ്പം വേഷമിടാൻ ഒരുങ്ങി മകൾ വേദ. കണ്ണൻ താമരക്കുളം ഒരുക്കുന്ന ‘മരട് 357’ എന്ന സിനിമയിലാണ് ധർമജനൊപ്പം വേദിയും അഭിനയിക്കുന്നത്. മുൻപ് ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയിലും ധർമജൻ അഭിനയിച്ചിരുന്നു. ഒരു തമിഴ് കുടുംബത്തിലെ കുട്ടിയായാണ് വേദ എത്തുന്നത്. ‘ബലൂൺ’ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് വേദയുടെ അരങ്ങേറ്റം.

കുറച്ച് നാളുകൾക്ക് മുൻപ് കേരളത്തിൽ ചർച്ചയായ വിഷയമായിരുന്നു മരട് ഫ്ലാറ്റ് പ്രശ്‍നം. സംഭവത്തെ ആസ്പദമാക്കി രണ്ടു ചിത്രങ്ങളാണ് ഒരുങ്ങുന്നത്. കണ്ണൻ താമരക്കുളത്തിന്റെയും മേജർ രവിയുടേതും.

‘മരട് 357’ൽ ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തിലാണ് ധർമജൻ എത്തുന്നത്. അനൂപ് മേനോനും ധർമജനുമാണ് ആണ് നായകന്മാർ. ഷീലു ഏബ്രഹാമും നൂറിൻ ഷെരീഫും നായികമാരായി എത്തുന്നു. ഫ്ലാറ്റിൽ നിന്നും ഇറങ്ങേണ്ടി വന്ന 357 കുടുംബങ്ങളുടെ അവസ്ഥയും ഒപ്പം ഫ്ലാറ്റ് നിർമാണത്തിൽ നടന്ന അഴിമതിയും മാധ്യമങ്ങളിൽ വന്നിട്ടില്ലാത്ത ഒട്ടേറെ സംഭവങ്ങളുമാണ് സിനിമയിലൂടെ പങ്കുവെയ്ക്കുന്നത്.

Read More:‘മരട് 357’- നായകന്മാരായി അനൂപ് മേനോനും ധർമ്മജനും

ബൈജു സന്തോഷ്, പ്രേം കുമാർ, രഞ്ജി പണിക്കർ, ഹരീഷ് കണാരൻ, ജയൻ ചേർത്തല, രാജാമണി(സെന്തിൽ), ശ്രീജിത്ത് രവി, കൈലാഷ്, ജയകൃഷ്ണൻ പടന്നയിൽ, കൃഷ്ണ, കലാഭവൻ ഹനീഫ്, സരയു, അഞ്ജലി എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്ന മറ്റ് താരങ്ങൾ.