പാചക വാതക വില കൂടി; ഒറ്റയടിക്ക് വർധിപ്പിച്ചത് 146 രൂപ

February 12, 2020

പാചക വാതക വില വർധിപ്പിച്ചു. ഒറ്റയടിക്ക് 146 രൂപയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ ഒന്നിന് 850.50 രൂപയായി. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറുകൾക്കാണ് വില വർധിപ്പിച്ചത്. 14.2 കിലോയുള്ള സിലിണ്ടറാണ് പൊതുവെ വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ഇവയ്ക്കാണ് 146 രൂപ കൂട്ടിയിരിക്കുന്നത്. 

അതേസമയം വർധിപ്പിച്ച വില പ്രാബല്യത്തില്‍ വന്നതായാണ് പെട്രോളിയം കമ്പനികളുടെ അറിയിപ്പ്. സാധാരണ എല്ലാ മാസവും ആദ്യമാണ് വില പുതുക്കാറ്. എന്നാൽ വിപണിയില്‍ എണ്ണവിലയില്‍ കാര്യമായ വര്‍ധനവില്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ പാചക വാതകത്തിന്റെ വില വർധിപ്പിച്ചിരിക്കുന്നത്.