‘ഇതല്ല ഇതിനപ്പുറം നടന്നു കയറിയവനാണ്…’; കൗതുകമായി പടികള്‍ ചവിട്ടിക്കയറുന്ന ആനയുടെ ദൃശ്യങ്ങള്‍

February 19, 2020

പ്രായോഗിക ബുദ്ധിയുടെ കാര്യത്തില്‍ പലപ്പോഴും മനുഷ്യരെ വെല്ലാറുണ്ട് ചില മൃഗങ്ങള്‍. പ്രത്യേകിച്ച് ആനകള്‍. തലയെടുപ്പോടെ നില്‍ക്കുന്ന ഗജരാജവീരന്മാര്‍ക്ക് ആരാധകരും ഏറെയാണ്. ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പഞ്ഞമില്ല. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും രസകരമായ ആനക്കഥകള്‍ ഇടം നേടാറുണ്ട്.

പ്രായോഗിക ബുദ്ധിയുടെ കാര്യത്തില്‍ മുന്നിലായതുകൊണ്ടുതന്നെ മുന്നിലുള്ള പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്നും ആനകള്‍ക്ക് അറിയാം. റോഡ് മുറിച്ച് കടക്കാന്‍ വൈദ്യുത വേലി മറികടന്ന ആനയും മാങ്ങ പറിക്കാന്‍ മതില്‍ക്കെട്ട് ചാടിക്കടന്ന ആനയുമെല്ലാം അടുത്തകാലത്ത് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുകയണ് ഒരു ആന. ചെറിയ ചവിട്ടുപടികള്‍ കയറുന്ന ആനയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നത്.

Read more: കാറ്റില്‍ ആടിയുലഞ്ഞു, പിന്നെ സേഫ് ലാന്‍ഡിങ്; പൈലറ്റിന്റെ അതിസാഹസികതയ്ക്ക് കൈയടി: വീഡിയോ

ഇതൊക്കെ നിസ്സാരം എന്ന മട്ടിലാണ് ആന ചവിട്ടുപടികള്‍ കയറുന്നത്. വളരെ ശ്രദ്ധയോടെയാണ് കയറുന്നതും. പടികള്‍ കയറി മുകളിലെത്തിയ ശേഷം ആന താഴേക്ക് തിരിഞ്ഞു നോക്കുന്നതും വീഡിയോയില്‍ കാണാം.