‘മോഹൻലാൽ എന്ന വ്യക്തിയോട് ഇഷ്ടവും ബഹുമാനവും തോന്നിയ ഒരു സംഭവം അടുത്തിടെ ഉണ്ടായി’- ഹൃദയം തൊട്ടൊരു കുറിപ്പ്

February 4, 2020

ഒരു നടൻ എന്നതിലുപരി പെരുമാറ്റം കൊണ്ട് ആരാധകരുടെ ഇഷ്ടം കവർന്നതാണ് മോഹൻലാൽ. ‘റാം’ ഷൂട്ടിങ്ങിനിടെ നടന്ന ഹൃദയം തൊടുന്ന സംഭവമാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മോഹൻലാൽ ഫാൻസ്‌ ക്ലബ്ബ് പേജിൽ വന്ന ഒരു കുറിപ്പിൽ മോഹൻലാലിനോട് ഇഷ്ടം കൂടുതൽ തോന്നിക്കുന്ന ഒരു സംഭവമാണ് പറയുന്നത്.

കുറിപ്പ് ഇങ്ങനെ;

‘മോഹൻലാൽ എന്ന വ്യക്തിയോട് ഇഷ്ടവും ബഹുമാനവും തോന്നിയ ഒരു സംഭവം അടുത്തിടെ ഉണ്ടായി. ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ ബിസിനസ്‌ ചെയ്യുന്ന, എനിക്ക് ജേഷ്ഠ തുല്യനായ (പേര് പറയുന്നില്ല )ചേട്ടന്റെ മകൾ കാൻസർ സർവൈവേർ ആണ്… അവർ അവരുടെ ഫ്ലാറ്റിൽ ഷൂട്ടിംഗ് നടക്കുമ്പോൾ എല്ലാവരും ചെയ്യുന്ന പോലെ അത് കാണുവാൻ പോയി..പ്രത്യേകിച്ച് മോഹൻലാലിനെ അടുത്ത് കാണാം എന്ന പ്രതീക്ഷയും.. ഒരു പൂ ചോദിച്ചപ്പോൾ ഒരു വസന്തം തന്നെ തന്നു എന്നത് പോലെ ആയിരുന്നു തുടർന്ന് നടന്നത്..

ആൾകൂട്ടത്തിൽ അവരെ ശ്രദ്ധിച്ച മോഹൻലാൽ അവരെ അദ്ദേഹത്തിന്റെ കരവാനിലേക്ക് വിളിച്ചു വരുത്തി എന്ത് പറ്റി എന്ന് അന്വേഷിച്ചു.. രോഗത്തെ പറ്റിയും അതിന്റെ അതിജീവനത്തെ കുറിച്ചും ഒക്കെ വളരെ വിശദമായി തന്നെ അന്വേഷിച്ചു മനസിലാക്കി .. അതിന് ശേഷം അദ്ദേഹം തന്നെ മുൻകൈ എടുത്തു കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു..അവർക്ക് എന്തായാലും ഈ സംഭവം ഒരു പുത്തനുണർവ് നൽകും എന്നുറപ്പാണ്’.

Read More: പ്രദർശനത്തിനൊരുങ്ങി ‘വരനെ ആവശ്യമുണ്ട്’; ആവേശത്തിൽ ആരാധകർ

കഴിഞ്ഞ ദിവസം 25 രാജ്യങ്ങൾ സന്ദർശിച്ച മലയാളി ദമ്പതികളായ വിജയനും മോഹന വിജയനും മോഹൻലാൽ വിരുന്നൊരുക്കിയതും വാർത്തകളിൽ നിറഞ്ഞിരുന്നു.