ഭാജി ഇനി വെള്ളിത്തിരയിലേക്ക്; ‘ഫ്രണ്ട്ഷിപ്’ ഒരുങ്ങുന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് ഇനി വെള്ളിത്തിരയിലേക്ക്. ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിൻ ബൗളർമാരിൽ ഒരാളുമാണ് ഹർഭജൻ സിങ്. താരം ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയാണ് ഫ്രണ്ട്ഷിപ്പ് . ചിത്രം 2020- ൽ പ്രദർശനത്തിനെത്തും. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഹർഭജൻ സിങ് തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്.
അതേസമയം സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജോണ് പോൾ രാജ്, ഷാം സൂര്യ എന്നിവർ ചേർന്നാണ്. അതേസമയം തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. അതേസമയം ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
ഇന്ത്യൻ ബൗളിങ് നിരയുടെ ഒരു അവിഭാജ്യ ഘടകമാണ് ഹർഭജൻ സിങ്. ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ഹർഭജൻ. ഭാജി എന്ന് വിളിപ്പേരുള്ള ഹർഭജനെ ഇംഗ്ലീഷ് മാധ്യമങ്ങൾ ‘ദ ടർബനേറ്റർ’ എന്നാണ് വിശേഷിപ്പിക്കുന്നത്.