‘ഇഷ്ക്’; തമിഴിന് പിന്നാലെ ബോളിവുഡിലേക്കും
മലയാളത്തിൽ ഹിറ്റായ ‘ഇഷ്ക്’ തമിഴിലേക്ക് ചേക്കേറുന്നതിനൊപ്പം ബോളിവുഡിലേക്കും. അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ഷെയ്ൻ നിഗമും ആൻ ശീതളും അഭിനയിച്ച ചിത്രമാണ് ‘ഇഷ്ക്’. അനുരാജ് മനോഹർ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്.
നീരജ് പാണ്ഡെ നിര്‍മാതാവായിട്ടുള്ള ഫ്രൈഡേ ഫിലിം വര്‍ക്സ് ചിത്രം നിര്‍മ്മിക്കും. അഭിനേതാക്കളെക്കുറിച്ചോ സംവിധാനം ആരെന്നതിനെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ആശംസകളറിയിച്ച് കമന്റ്റ് ചെയ്ത വി കെ പ്രകാശിനോട് താനല്ല ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത് എന്ന് അനുരാജ് മനോഹർ വ്യക്തമാക്കി. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും.
തമിഴ് ചിത്രത്തിലും ആൻ ശീതൾ ആണ് നായിക. ഷെയ്ൻ നിഗത്തിന്റെ വേഷം കതിർ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷൂട്ടിംഗ് ഒരു മാസത്തിനകം തമിഴ് റീമേക്കിന്റെയും ഷൂട്ടിംഗ് ആരംഭിക്കും. സദാചാര പോലീസ് ചമയലായിരുന്നു ‘ഇഷ്ക്’ ചർച്ച ചെയ്തത്.
Read More:‘ഇഷ്ക്’ തമിഴിലേക്ക്- നായകനാകാൻ കതിർ
നോട്ട് എ ലവ് സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ‘ഇഷ്ക്’ തീയറ്ററുകളിലേക്കെത്തിയത്. നവഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര് മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്കിന്റെ നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ‘ഇഷ്കി’ല്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.