അനന്തരം; എഴുന്നേറ്റ് നടക്കാൻ മനോജ്‌ കുമാറിനും മകൾ നന്ദനക്കും വേണം സുമനസുകളുടെ സഹായം

February 1, 2020

രോഗവും ദുരിതവും തളർത്തിയ അനേകർക്ക് ലോക മലയാളികളുടെ സഹായമെത്തിച്ച വേദിയാണ് അനന്തരം. ഒട്ടേറെ പേർ ഈ കാരുണ്യ പദ്ധതിയിലൂടെ ജീവിതം തിരികെ നേടി. ചിലർ സഹായങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇപ്പോൾ സഹായം തേടി അനന്തരത്തിന്റെ വേദിയിലെത്തിയിരിക്കുന്നത് മനോജ് കുമാറും മകൾ നന്ദനയുമാണ്.

മലപ്പുറം സ്വദേശിയായ മനോജ് കുമാർ ജന്മനാ കാലിനു സ്വാധീനമില്ലാത്തയാളാണ്. എങ്കിലും ഓട്ടോയോടിച്ചും ലോട്ടറി കച്ചവടം നടത്തിയും ജീവിക്കുന്നതിനിടെ ഒരു താങ്ങിനായി വിവാഹം കഴിക്കുന്നത്. പക്ഷെ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു.

മകൾ നന്ദനയും ചലനശേഷി ഇല്ലാത്ത അവസ്ഥയിലാണ്. ഫിസിയോതെറാപ്പിയിലൂടെ എഴുന്നേറ്റിരിക്കാൻ നന്ദനയ്ക്ക് സാധിക്കും. സൗജന്യമായി ഒരു ചികിത്സ നടത്തി തരാമെന്നു പരിചയത്തിലുള്ള വൈദ്യനും അറിയിച്ചിട്ടുണ്ട്. എന്നാൽ കുട്ടിക്കൊപ്പം സഹയിയായി നിൽക്കാൻ ആരുമില്ല. ആരെയെങ്കിലും നിർത്താൻ കുടുംബത്തിന് സാമ്പത്തികവുമില്ല. സുമനസുകളുടെ സഹായത്തിനായി ഇവർ കാത്തിരിക്കുകയാണ്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C