ബീന ആന്റണിയെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ച് പാട്ടിലൂടെ പങ്കുവെച്ച് മനോജ്- വിഡിയോ

August 3, 2022

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ദമ്പതികളാണ് മനോജ് കുമാറും ബീന ആന്റണിയും. സ്‌ക്രീനിൽ വിവിധ വേഷങ്ങളിലൂടെ ഇരുവരും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബീന ആന്റണി ബിഗ് സ്ക്രീനിലും ചെറുപ്പം മുതൽതന്നെ താരമാണ്. ഇപ്പോഴിതാ, താരദമ്പതിമാരുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ് ഇരുവരും. ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ഈ പരിപാടിയിൽ ബീന ആന്റണിയെ ആദ്യമായി കണ്ട നിമിഷം പാട്ടിലൂടെ പങ്കുവയ്ക്കുകയാണ്ഭർത്താവ് മനോജ് കുമാർ.

ഞാനും ഞാനുമെന്റാളും എന്ന ഗാനത്തിന്റെ പാരഡിയിലൂടെയാണ് മനോജ് ഗാനം ആലപിക്കുന്നത്. ഒട്ടേറെ പരമ്പരകളിലൂടെ താരമായവരാണ് ഇരുവരും. സമൂഹമാധ്യമങ്ങളിലും മനോജ് കുമാറും ബീന ആന്റണിയും സജീവമാണ്. ഇരുവർക്കും ഒരു മകനാണ് ഉള്ളത്, ആരോമൽ. അതേസമയം, അടുത്തിടെ മനോജ് കുമാർ വാർത്തകളിൽ നിറഞ്ഞിരുന്നു.

ബെൽസ് പാൾസിയുമായി പോരാടുകയായിരുന്നു നടൻ. വിഡിയോയിലൂടെ താരം ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. വിഡിയോയിൽ, നടന്റെ മുഖം ഒരു വശത്തേക്ക് കോടിയിരിക്കുന്നത് കാണാം. തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും നടൻ വളരെ വ്യകതമായി പങ്കുവെച്ചിരുന്നു.

Read Also: തലകൾ കൂട്ടിച്ചേർന്ന വിധത്തിൽ ജനിച്ച സയാമീസ് ഇരട്ടകൾ; 27 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വേർപെടുത്തി

മലയാളത്തിലെ ജനപ്രിയ നടന്മാരിൽ ഒരാളാണ് മനോജ് നായർ. നടി ബീന ആന്റണിയുടെ ഭർത്താവ് കൂടിയായ നടൻ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ടെലിവിഷൻ പരമ്പരയാണ് രണ്ടാളെയും പ്രേക്ഷകർക്കിടയിൽ സുപരിചിതരാക്കിയത്.

Story highlights- manoj kumar about his relationship with beena antony