‘നന്ദനാ, നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു..’- മകളുടെ ഓർമകളിൽ ചിത്ര

December 19, 2019

മലയാളികളുടെ പ്രിയ ഗായികയാണ് ചിത്ര. അതിമനോഹര ഗാനാലാപനവും വിനയം നിറഞ്ഞ പെരുമാറ്റവും ചിരിയുമായി സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ ചിത്ര തന്റെ മകളുടെ വിയോഗത്തെ തുടർന്ന് വളരെയധികം ദുഃഖത്തിലായിരുന്നു. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച നന്ദന, എട്ടാം വയസിൽ നീന്തൽ കുളത്തിൽ വീണു മരിക്കുകയായിരുന്നു.

ഇപ്പോൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ ഓർമ്മക്കുറിപ്പ് പങ്കു വയ്ക്കുകയാണ് ചിത്ര. ചിത്രയുടെ വാക്കുകൾ ഇങ്ങനെ;

‘നിന്റെ ജന്മദിനത്തിൽ നിന്നെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ മിന്നിമായുന്നുണ്ട്. നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്, ഒപ്പം നിന്റെ അസാന്നിധ്യം വിഷമിപ്പിക്കുന്നുമുണ്ട്.. പ്രിയപ്പെട്ട നന്ദനാ..സ്വർഗത്തിൽ നിനക്ക് നല്ലൊരു പിറന്നാൾ ആശംസിക്കുന്നു’.

Read More:‘പറയാതരികെ’; മനോഹരം ഈ പ്രണയഗാനം, വീഡിയോ

2002ലാണ് ചിത്രയ്ക്ക് നന്ദന പിറന്നത്. ഏറെ കാത്തിരുന്ന കണ്മണി എട്ടാം വയസിൽ ദുബായിൽ വച്ചാണ് മരണമടയുന്നത്. അതിനു ശേഷം പൊതു വേദികളിൽ എത്താൻ മടിച്ച് സംഗീതത്തോട് പോലും അകലം പാലിക്കുകയായിരുന്നു ചിത്ര. പിന്നീട് ഒരുപാട് ആരാധകരുടെയും അടുപ്പമുള്ളവരുടെയും നിർബന്ധത്തിലാണ് സംഗീത ലോകത്തേക്ക് തിരികെയെത്തിയത്.