തരംഗമായി ‘ട്രാൻസി’ന്റെ പുതിയ പോസ്റ്റർ- കണ്ണിൽ കൗതുകമൊളിപ്പിച്ച് നസ്രിയ

February 5, 2020

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘ട്രാൻസ്’. ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ വരെയധികം നിഗൂഢതകൾ ഒളിപ്പിച്ചാണ് മുന്നേറിയത്. അതീവ രഹസ്യമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നതും. ‘ട്രാൻസി’ന്റെ പുതിയ ഒരു പോസ്റ്റർ കൂടി അണിയറപ്രവർത്തകർ പുറത്ത് വിട്ടു.

ഫഹദും നസ്രിയയും തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഒരുപാട് കൗതുകങ്ങൾ ചിത്രത്തിന്റെ പോസ്റ്ററിലും കാണാൻ സാധിക്കും. രസകരമായ വസ്തുത, പോസ്റ്ററുകളിൽ കൂളിംഗ് ഗ്ലാസ് അണിഞ്ഞാണ് നസ്രിയ എത്തുന്നത്. ഈ കൂളിംഗ് ഗ്ലാസിന് ഒരു പ്രത്യേകതയുണ്ട്.

കൂളിംഗ് ഗ്ലാസിന്റെ ഒരു ഗ്ലാസ് ചതുരത്തിലും ഒന്ന് വട്ടത്തിലുമാണ്. അധികമാരും ഈ വ്യത്യാസം ശ്രദ്ധിച്ചിട്ടില്ല. ചിത്രത്തിലെ ഗാനവും വളരെയധികം സ്വീകരിക്കപ്പെട്ടിരുന്നു. ഫെബ്രുവരി പതിനാലിനാണ് നീണ്ട കാത്തിരിപ്പിനൊടുവിൽ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

Read More:സ്വന്തം വിക്കറ്റ് കണ്ട് അമ്പരന്ന കോലി

ഫഹദിനും നസ്രിയയ്ക്കും പുറമെ ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ശ്രീനാഥ്‌ ഭാസി, ദിലീഷ് പോത്തൻ,ഗൗതം മേനോൻ തുടങ്ങി നിരവധി താരനിരകൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!