പോസ്റ്ററിൽ അഭിനേതാക്കളില്ല, പകരം ടെക്‌നീഷ്യന്മാർ മാത്രം- പാൻ ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിക്കാൻ ചിത്രം ‘നന്നായിക്കൂടെ’

April 3, 2023
nannyikoode movie

അഭിനേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ഓരോ സിനിമാ പോസ്റ്ററുകളും എത്താറുള്ളത്. എന്നാൽ, പാൻ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി സിനിമാതാരങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്താതെ പൂർണമായും ടെക്‌നീഷ്യന്മാരുടെ ചിത്രങ്ങൾ നൽകിയ പോസ്റ്ററുമായി ഒരു സിനിമ കൗതുകം സൃഷ്ടിക്കുകയാണ്. ഏപ്രിൽ ഏഴിന് ചിത്രം തിയേറ്ററുകളിൽ എത്തും.

ഡോക്ടർ ജാനറ്റ് ജെ രചനയും, സംവിധാനവും, നിർമ്മാണവും നിർവ്വഹിക്കുന്ന ‘നന്നായിക്കൂടെ’ എന്ന ചിത്രമാണ് ഇങ്ങനെ ഒരു ചരിത്രം സൃഷ്ടിച്ചത്. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണിത്. ജാതിയുടെയും ,മതത്തിന്റെയും വർഗീയതയുടെയും പേരിൽ വിഭജിക്കപ്പെട്ട ഈ ലോകത്ത് വ്യത്യസ്ത സാഹചര്യങ്ങളിലും, വിശ്വാസങ്ങളിലും നിലവാരങ്ങളിലുമുള്ള 7 പേർ ഒന്നിച്ചു ഒരു കുടക്കീഴിൽ അണിനിരക്കുന്നു. അവരുടെ സാഹോദര്യത്തിന്റെയും കരുതലിന്റെയും, സ്നേഹത്തിന്റെയും കഥയാണ് പറയുന്നത്.

read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

സൂരജ് തേലക്കാട്, കണ്ണൻ, ആരതി കെ .ബി, പ്രിയ മരിയ, നന്ദന സുശീൽ കുമാർ,ആസിഫ് മുഹമ്മദ് ,റീബ ചെറിയാൻ, ഋഷിഖ് ഷാജ്,സുദർ, മേജ്ജോ ജോസഫ്, ഡോക്ടർ ജാനറ്റ് .ജെ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. രചനയും,സംവിധാനവും, നിർമ്മാണവും നിർവഹിക്കുന്നത് ഡോക്ടർ ജാനറ്റ് .ജെ തന്നെയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോക്ടർ ബിജു .കെ .ആർ ആണ്. ക്യാമറ പ്രസാദ്.കെ നിർവഹിക്കുന്നു. ബാക് മ്യൂസിക് & മ്യൂസിക് ഡയറക്ടർ മെജോ ജോസഫ്, മ്യൂസിക് ഡയറക്ടർ ശ്രീരാഗ്, എന്നിവർ ആണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.

Story highlights- nannayikoode movie poster