മുഖ്യനൊപ്പം പാർട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവും – ‘വൺ’ പുതിയ പോസ്റ്റർ എത്തി

February 17, 2020

ബോബി- സഞ്ജയ് തിരക്കഥയെഴുതി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വൺ’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ എത്തി. മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടിയെത്തുന്ന ചിത്രമാണ് ‘വൺ’. പുതിയ പോസ്റ്ററിൽ മമ്മൂട്ടിക്കൊപ്പം ജോജു ജോർജും മുരളി ഗോപിയുമാണ് എത്തുന്നത്.

കലിപ്പ് ലുക്കിലാണ് ജോജു ജോർജ് പോസ്റ്ററിൽ. നിരവധി പ്രമുഖതാരനിരകൾ അണിനിരക്കുന്ന ചിത്രം ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറാണ് നിർമിക്കുന്നത്.

രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ പാർട്ടി സെക്രട്ടറിയായി ജോജു ജോർജും എത്തുന്നുവെന്നതാണ് ആരാധകരെ ഏറെ ആകാംക്ഷയിലാക്കുന്നത്. പ്രതിപക്ഷ നേതാവായാണ് മുരളി ഗോപിയും ചിത്രത്തിൽ വേഷമിടുന്നത്. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വണ്‍’.

Read More:സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച് രമ്യ നമ്പീശൻ

മമ്മൂട്ടിയുടേതായി തിയേറ്ററുകളിൽ ഏറ്റവുമൊടുവിലെത്തിയ ചിത്രമാണ് ‘ഷൈലോക്ക്’. ബോസ് എന്ന പലിശക്കാരന്റെ വേഷത്തിൽ മമ്മൂട്ടിയെത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.’ മാമാങ്കം’ എന്ന ചിത്രവും മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!