രവിവർമ്മ ചിത്രങ്ങൾക്ക് ജീവൻ പകർന്ന് തെന്നിന്ത്യൻ നായികമാർ

February 4, 2020

ജീവൻ തുളുമ്പുന്ന ചിത്രങ്ങളാണ് രാജ രവിവർമ്മയുടേത്. സ്ത്രീ സൗന്ദര്യത്തെ ചായം പൂശി സുന്ദരമാക്കിയ മറ്റൊരു കലാകാരൻ ഉണ്ടോയെന്ന് സംശയമാണ്. ഈ അനുഗ്രഹീത കലാകാരന്റെ ലോകപ്രസിദ്ധ ചിത്രങ്ങൾ പലരും പുനരാവിഷ്കരിച്ചിട്ടുണ്ട്. ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ തീമായും രവിവർമ്മ ചിത്രങ്ങൾ മാറാറുണ്ട്.

തെന്നിന്ത്യൻ താര സുന്ദരിമാരും ഇപ്പോൾ രവിവർമ ചിത്രങ്ങളിലെ സുന്ദരികളായി മാറിയിരിക്കുകയാണ്. ചിത്രങ്ങൾക്ക് ജീവൻ പകർന്നത് സാമന്ത അക്കിനേനി, ശ്രുതി ഹാസൻ, രമ്യ കൃഷ്ണൻ, ഐശ്വര്യ രാജേഷ് എന്നിവരാണ്. ജി വെങ്കട്ടരാമന്റെ ഫോട്ടോഷൂട്ടിലാണ് ഇവർ ജീവൻ തുളുമ്പുന്ന ചിത്രങ്ങളായി മാറിയത്.

യഥാർത്ഥ ചിത്രവും ഫോട്ടോഷൂട്ട് ചിത്രങ്ങളും ചേർത്തുവെച്ച് നടിമാർ പേജിൽ പങ്കുവെച്ചിട്ടുണ്ട്. പഴമേന്തിയ സ്ത്രീ എന്ന ചിത്രത്തിന് ജീവൻ നൽകിയത് സാമന്തയാണ്. ദമയന്തിയായി രമ്യ കൃഷ്ണനും നിലാവെളിച്ചത്തിൽ രാധയായി ശ്രുതിയും എത്തിയിരിക്കുന്നു.