സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച് രമ്യ നമ്പീശൻ

February 17, 2020

മലയാള സിനിമയിലെ ബോൾഡ് നടിമാരിലൊരാളാണ് രമ്യ നമ്പീശൻ. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിൽ താരമായ രമ്യ ഇപ്പോൾ സംവിധാന രംഗത്തേക്ക് ചുവട് വെച്ചിരിക്കുകയാണ്.

നായികയായും ഗായികയായും തിളങ്ങിയതിന് പിന്നാലെയാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത് രമ്യ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. അടുത്തിടെ ഒരു യുട്യൂബ് ചാനൽ താരം ആരംഭിച്ചിരുന്നു.

എൻകോർ എന്ന പേരിലുള്ള യുട്യൂബ് ചാനലിൽ മ്യൂസിക് വീഡിയോകളാണ് പങ്കുവെച്ചിരുന്നത്. ഇപ്പോൾ ഹ്രസ്വ ചിത്രം എത്തിയതോടെ അഭിനന്ദനവുമായി സഹപ്രവർത്തകരും എത്തിയിട്ടുണ്ട്.

‘അൺഹൈഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. സ്ത്രീകൾ അനുഭവിക്കുന്ന പ്രതിസന്ധികളാണ് വിഷയകമാകുന്നത്. ശ്രിദ്ധയാണ് ഈ ഷോര്‍ട്ട്ഫിലിമില്‍ അഭിനയിച്ചിരിക്കുന്നത്. ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് രമ്യ തന്നെയാണ്. സഹോദരൻ രാഹുൽ സുബ്രഹ്മണ്യനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

Read More:കുഞ്ചാക്കോ ബോബന്‍- ജിസ് ജോയ് ചിത്രം; ‘മോഹന്‍കുമാര്‍ ഫാന്‍സ്’ ഒരുങ്ങുന്നു

അടുത്തിടെ മലയാളത്തിൽ ഒരിടവേളയ്ക്ക് ശേഷം നടി സജീവമായിരുന്നു. ‘വൈറസ്’, ‘അഞ്ചാം പാതിരാ’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിലാണ് രമ്യ എത്തിയത്.