കുഞ്ചാക്കോ ബോബന്‍- ജിസ് ജോയ് ചിത്രം; ‘മോഹന്‍കുമാര്‍ ഫാന്‍സ്’ ഒരുങ്ങുന്നു

February 17, 2020

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി. ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്നാണ് ചിത്രത്തിന്റെ പേര്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മാണം.

ബോബി -സഞ്ജയ് ആണ് ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും. ഒരു സിനിമാ താരമായാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തുന്നത് എന്ന ചില സൂചനകളും പുറത്തുവരുന്നുണ്ട്.

Read more: ആക്ഷന്‍ രംഗങ്ങളില്‍ അടിപതറാതെ സുരേഷ് ഗോപി; ‘വരനെ ആവശ്യമുണ്ട്’ മേക്കിങ് വീഡിയോ

Mohan Kumar Fans

Let the Thrills get better with some more Fun,Frolic & Feel !!!Jis Joy,Listin Stephen,Bobby-Sanjay & and an eclectic Cast🤗🤗……🎉MOHAN KUMAR FANS🎉…. April 2020 Release

Posted by Kunchacko Boban on Sunday, 16 February 2020

അതേസമയം ‘അഞ്ചാം പാതിര’ എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ നായകനായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. മിഥുന്‍ മാനുവല്‍ സംവിധാനം നിര്‍വഹിച്ച ഈ ചിത്രം മികച്ച പ്രേക്ഷകസ്വീകാര്യതയാണ് നേടിയതും. മികച്ച ഒരു കുറ്റാന്വേഷണ സിനിമയാണ് ‘അഞ്ചാം പാതിര’. അന്‍വര്‍ ഹുസൈന്‍ എന്നാണ് ‘അഞ്ചാം പാതിര’യില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ക്രിമിനോളജിസ്‌റ് ആണ് ഈ കഥാപാത്രം. ഒരു ഇന്‍ ആന്‍ഡ് ഔട്ട് പോലീസ് ഫിക്ഷന്‍ ആണ് ‘അഞ്ചാം പാതിര’.