ശില്‍പങ്ങള്‍ക്ക് നടുവില്‍ നടനശില്പമായി ശോഭന; ചിത്രങ്ങള്‍ കാണാം

February 26, 2020

നീണ്ട ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് മടങ്ങിയെത്തിയ ശോഭനയാണ് കുറച്ചു നാളുകളായി സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും താരം. ഇപ്പോഴിതാ മനോഹര നാടനഭാവത്തിലുള്ള ശോഭനയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. രാജ്യത്തെ ഏറ്റവും മികച്ച നൃത്ത ഉത്സവങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഖജുരാഹോ ഫെസ്റ്റിവലിന്റെ ഭാഗമായിട്ടായിരുന്നു ശോഭനയുടെ നൃത്തം. നൃത്ത ചിത്രങ്ങള്‍ താരംതന്നെയാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ മനോഹരമായ ഖജുരാഹോ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ഷംതോറും നൃത്തോത്സവം സംഘടിപ്പിക്കാറുണ്ട്.

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ഈ സിനിമയില്‍ താരത്തിന്റെ നൃത്തപ്രകടനം ശ്രദ്ധേയമാണ്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നതും. ചിത്രത്തില്‍ ഒരു അമ്മ കഥാപാത്രമാണ് ശോഭനയുടേത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more: ഹൃദയത്തില്‍ നിന്നും നഞ്ചമ്മ പാടി; ഹൃദയത്തിലേറ്റി ആസ്വാദകരും ‘അയ്യപ്പനും കോശിയും’-ലെ ഗാനം

2016-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യ്ക്ക് ശേഷം ചലച്ചിത്ര ലോകത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ശോഭനയ്ക്ക് മികച്ച വരവേല്‍പാണ് ചലച്ചിത്രലോകത്ത് ലഭിക്കുന്നതും.

https://www.facebook.com/ShobanaTheDanseuseActress/photos/pcb.2928893110501958/2928892943835308/?type=3&tn=HH-R&eid=ARDHL2TQMRRicHHxNIcw3Aq-ak0bIG7Vk4iz1eayGXN9iGY4fMcCrEMgRiyV_gsGNolGoxCCj7Yfquxk&xts%5B0%5D=68.ARAZEFqh0hwzvHLD7kXfKc-0Y1fSlPjnbXCdea6bjNxgv8LS8IL7m_H8e_emXawOvNmq28YffIfL4akebPxJyDywAjzwiYY6wfsi2wYPVd9nqxsDvM–DsKYInl4UCOHbEUJq2j-MYYEa5W6s0yUql-XYDzy8cQR7X_3bWBedRWvfotsdvL1Hh-IptiVFyZkjqF56ymXmk5Z9QFbEvrx4LwNOJFJAK2kZAVPJn7CsqYb5kuXDpNRNH4RdBltVWLS8d1eu2IEW2zG-xW8WiLRTegrQkptXnz6ZbneFbVV0zuFiUWKXosdCD4JhhIPhkKDmMuhnyW3xWYnOe9f6DrcPa0Tzg