വ്യത്യസ്തമായ ക്യാരക്ടർ പോസ്റ്ററുകളുമായി ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’; അലക്‌സായി ടിനി ടോം

February 9, 2020

വിനയ് ഫോർട്ടും ടിനി ടോമും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’. പേരുപോലെ തന്നെ വ്യത്യസ്തമാണ് ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും. ചിത്രത്തിലെ മറ്റു താരങ്ങളായ അരുൺ കുര്യനും ശാന്തി ബാലചന്ദ്രനും സേവ് ദി ഡേറ്റ് എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചാണ് സിനിമയുടെ റിലീസ് തീയതി പുറത്ത് വിട്ടത്.

വഴിപാടി’ന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’. വളരെ ശ്രദ്ധേയമാണ് ചിത്രത്തിന്റെ പോസ്റ്ററുകളും ക്യാരക്ടർ പോസ്റ്ററുകളും.

ഇപ്പോൾ ടിനി ടോമിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. അലക്സ് എന്ന കഥാപാത്രമായാണ് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ചിത്രത്തിൽ ടിനി ടോം എത്തുന്നത്. ടിനി ടോം തലകീഴായി കിടക്കുന്ന ചിത്രമാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്.

Read More:ഓസ്കാർ 2020; ലോകം ഉറ്റുനോക്കുന്ന പുരസ്‌കാര പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം..

ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  സഞ്ജു എസ് ഉണ്ണിത്താന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ശ്രിന്ദ, അലൻസിയർ, മധുപാൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.