തളരാതെ മുന്നോട്ട്… മുന്‍കാലുകള്‍ ഇല്ല; പിന്‍കാലുകളെ ആശ്രയിച്ച് റോഡ് മറികടക്കുന്ന നായ: വൈറല്‍ വീഡിയോ

February 24, 2020

സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടില്ല, എന്തിനേറെ പറയുന്നു സോഷ്യല്‍ മീഡിയ എന്താണെന്ന് പോലും അറിയില്ല. എന്നിട്ടും സമൂഹമാധ്യമങ്ങളില്‍ താരമാകാറുളള ചിലരുണ്ട്. പറഞ്ഞു വരുന്നത് നായകളെയും ആനകളെയും പൂച്ചകളെയുമൊക്കെക്കുറിച്ചാണ്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ പക്ഷികളും മൃഗങ്ങളുമൊക്കെ ശ്രദ്ധ നേടാറുണ്ട്. ഗേറ്റ് ചാടിക്കടക്കുന്ന നായയും മാമ്പഴം പറിക്കാന്‍ മതിലു ചാടുന്ന ആനയുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ താരമാകുകയാണ് ഒരു നായ. റോഡ് മറികടക്കുന്ന നായയുടെ വീഡിയോയാണ് വൈറലാകുന്നത്. മുന്‍കാലുകള്‍ ഇല്ല ഈ നായയക്ക്. പിന്‍കാലുകളെ ആശ്രയിച്ചാണ് നായ റോഡ് മറികടക്കുന്നത്. 13 സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. എങ്കിലും നായയുടെ ഇച്ഛാശക്തിയെയും മനക്കരുത്തിനെയും പ്രശംസിക്കുകയാണ് സോഷ്യല്‍മീഡിയ.

Read more: മലിനമായ തെരുവോരങ്ങള്‍ വൃത്തിയാക്കുന്ന ‘സ്‌പൈഡര്‍മാന്‍’: വീഡിയോ

പിന്‍കാലുകളില്‍ നിവര്‍ന്നു നിന്നുകൊണ്ടാണ് നായ റോഡ് മറികടക്കുന്നത്. തിരക്കേറിയ റോഡിലേക്ക് ആദ്യമിറങ്ങിയപ്പോള്‍ നിലതെറ്റി വീഴാന്‍ തുടങ്ങിയെങ്കിലും തളാരെതെ നായ റോഡ് മുറിച്ചുകടക്കുന്നത് വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഈ നായ.