വായുവില്‍ ഉയര്‍ന്ന്, പിന്നെ കറങ്ങി പറന്ന്… അതിശയിപ്പിച്ച ആ നര്‍ത്തകര്‍ക്ക് ഒടുവില്‍ കിരീടം: വീഡിയോ

February 18, 2020

അതിശയിപ്പിക്കുന്ന നൃത്തപ്രകടനംകൊണ്ട് കൈയടി നേടിയ മുംബൈ നര്‍ത്തകര്‍ക്ക് ഒടുവില്‍ വിജയകിരീടം. ‘അമേരിക്കയില്‍വെച്ചു നടന്ന അമേരിക്കാസ് ഗോട്ട് ടാലന്റ്: ദ് ചാമ്പ്യന്‍ 2’ റിയാലിറ്റി ഷോയിലാണ് മുംബൈയില്‍ നിന്നുള്ള ഈ നര്‍ത്തകര്‍ വിജയകിരീടം ചൂടിയത്.

വീ അണ്‍ബീറ്റബിള്‍ എന്നാണ് ഈ നൃത്തസംഘത്തിന്റെ പേര്. മികച്ച പ്രകടനമാണ് റിയാലിറ്റി ഷോയില്‍ ഇവര്‍ കാഴ്ചവെച്ചതും. കടത്ത പോരാട്ടമായിരുന്നു ഫൈനലില്‍. എന്നാല്‍ വിധികര്‍ത്താക്കളെ പോലും അതിശയിപ്പിക്കുന്ന പ്രകടനമാണ് മുംബൈയില്‍ നിന്നുള്ള ഈ ഡാന്‍സ് സംഘത്തിന്‍റേത്.

Read more: യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായ് തലയെടുപ്പോടെ ജടായു പാറ

അടുത്തിടെ രജനികാന്ത് ചിത്രം ‘പേട്ട’യിലെ ഗാനത്തിന് മാസ്മരിക ചുവടുകള്‍വെച്ച ഈ നര്‍ത്തകരുടെ പ്രകടനം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിയിരുന്നു. കാഴ്ചക്കാരില്‍ അത്ഭുതം നിറയ്ക്കുന്നതാണ് ഇവരുടെ നൃത്തം.
‘അമേരിക്കാസ് ഗോട്ട് ടാലന്റ്: ദ് ചാമ്പ്യന്‍ 2’ റിയാലിറ്റി ഷോയില്‍ വിജയിച്ചതോടെ നിരവധിപ്പേരാണ് ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.