‘നിങ്ങളെനിക്ക് ഈ വിളക്ക് തരണം, ഞാൻ ഈ വിളക്കങ്ങ് എടുക്കുവാ..’- രസികൻ രംഗവുമായി സുരേഷ് ഗോപിയും ദുൽഖർ സൽമാനും

മലയാളികളുടെ ഇഷ്ടം നേടി വിജയകരമായി പ്രദർശനം തുടരുകയാണ് വരനെ ആവശ്യമുണ്ട്. പാട്ടുകളും രംഗങ്ങളുമൊക്കെ അണിയറപ്രവർത്തകർ പുറത്ത് വിടുകയാണിപ്പോൾ. കഴിഞ്ഞ ദിവസം ശോഭനയും കല്യാണി പ്രിയദർശനും ഒന്നിച്ച ഡിലീറ്റഡ് രംഗം പുറത്ത് വിട്ടിരുന്നു. ഇപ്പോൾ സുരേഷ് ഗോപിയും ദുൽഖർ സൽമാനും ഒന്നിച്ചെത്തി ചിരിപ്പിച്ച രസകരമായൊരു രംഗമാണ് ശ്രദ്ധേയമാകുന്നത്.
സുരേഷ് ഗോപിയെ വൈറലാക്കിയ’തൃശ്ശൂർ ഞാനിങ്ങ് എടുക്കുവാ എന്ന ഡയലോഗിന് കുറച്ച് കൂടി ഹാസ്യാത്മകമാക്കി അവതരിപ്പിച്ചിരിക്കുകയാണ് ഈ സീനിൽ. ജോണി ആന്റണിയാണ് ഈ രംഗത്തിൽ ദുൽഖറിനെയും സുരേഷ് ഗോപിയെയും കടത്തി വെട്ടുന്നത്.
ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായെത്തുന്നത്. ഹ്യൂമറിന് പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ് ഈ ചിത്രത്തിലൂടെ.
2015- ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടില്ല. അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയേറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്.