‘നിഖിതയായി ആദ്യം ആലോചിച്ചത് നസ്രിയയെ’- അനൂപ് സത്യൻ

February 17, 2020

വിജയകരമായി പ്രദർശനം തുടരുകയാണ് അനൂപ് സത്യൻ ചിത്രം ‘വരനെ ആവശ്യമുണ്ട്’. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ കല്യാണി അവതരിപ്പിച്ച നിഖിത എന്ന കഥാപാത്രത്തിലേക്ക് ആദ്യം ആലോചിച്ചത് നസ്രിയയെ ആയിരുന്നുവെന്ന് അനൂപ് സത്യൻ പറയുന്നു.

ആദ്യം നസ്രിയയെ റോളിനായി ആലോചിച്ചു. പക്ഷെ പല കാരണങ്ങൾ കൊണ്ടും ആലോചന നീണ്ടു പോയി. പിന്നീടാണ് കല്യാണിയിലേക്ക് എത്തുന്നത്.

‘കല്യാണിയുടെ റിയാക്ഷന്‍സ് ഇഷ്ടമായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന ചിരി. സാധാരണമട്ടിലുള്ള പെരുമാറ്റം. ഒരു ഫ്രഷ്‌നസ് ഫീല്‍ ചെയ്തു. അത് പ്രേക്ഷകര്‍ക്കും ഇഷ്ടമാകുമെന്ന് തോന്നി’. അനൂപ് സത്യൻ പറയുന്നു.

Read More:കുഞ്ചാക്കോ ബോബന്‍- ജിസ് ജോയ് ചിത്രം; ‘മോഹന്‍കുമാര്‍ ഫാന്‍സ്’ ഒരുങ്ങുന്നു

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികളുടെ പ്രിയ താരങ്ങളായ സുരേഷ് ഗോപിയും ശോഭനയും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.