വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും; ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’

February 15, 2020

വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയുമെത്തുന്നു. സംവിധായകൻ വിഘ്‌നേശ് ശിവനാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’ എന്നാണ് ചിത്രത്തിന്റെ പേര്.

സിനിമയുടെ പേരും പോസ്റ്ററും സൂചിപ്പിക്കുന്നതനുസരിച്ച് ഒരു ത്രികോണ പ്രണയ കഥയുമായാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’
എത്തുന്നത്. വാലെന്റൈൻസ് ദിനത്തിലാണ് പോസ്റ്റർ പുറത്ത് വിട്ടത്.

ചിത്രത്തിന്റെ രചനയും സംവിധാനവും വിഘ്‌നേശ് ശിവൻ തന്നെയാണ്. സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’.

Read More:ഇതാണെന്റെ ആദ്യ പ്രണയം; ചിത്രം പങ്കുവെച്ച് സച്ചിൻ തെൻഡുൽക്കർ

വിജയ് സേതുപതിക്കൊപ്പം നയൻ‌താര ‘നാനും റൗഡി താൻ’, ‘സെയ്‌റ നരസിംഹ റെഡ്ഢി’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൂപ്പർ ഡ്യുലക്സ് എന്ന ചിത്രത്തിൽ സാമന്തയും വിജയ് സേതുപതിയും ഒന്നിച്ചിരുന്നു.