കൈകാലുകളിൽ 31 വിരൽ; ഗ്രാമം അകറ്റിനിർത്തിയ കുമാരിയെ തേടി ഗിന്നസ് റെക്കോർഡ്

February 3, 2020

കൈകളിലും കാലുകളിലും ഒരുപാട് വിരലുകളുമായാണ് കുമാരി നായിക്ക് ജനിച്ചത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നതുകൊണ്ടുതന്നെ കുമാരിയെ ചെറുപ്പം മുതലേ സുഹൃത്തുക്കളും ബന്ധുക്കളും മാറ്റി നിർത്തിയിരുന്നു. കുട്ടിക്കാലം മുതൽക്കെ മന്ത്രവാദിയെന്ന് വിളിച്ച് സമൂഹം ഒറ്റപെടുത്തിയിരുന്ന കുമാരിയെത്തേടി എത്തിയിരിക്കുകയാണ് ഗിന്നസ് റെക്കോർഡ്.

ലോകത്ത് ഏറ്റവും കൂടുതൽ വിരലുകൾ ഉള്ള വ്യക്തി എന്ന ലോക റെക്കോർഡാണ് കുമാരിയെത്തേടി എത്തിയത്.