“അപ്പോള്‍ സ്‌പൈ ആണല്ലേ…”; ‘ഫോറന്‍സിക്’-ലെ ഒരു മനോഹര രംഗം ഇതാ

March 3, 2020

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ‘ഫോറന്‍സിക്’. ചിത്രത്തിലെ ഒരു രംഗം പുറത്തെത്തി. സസ്‌പെന്‍സുകള്‍ നിറഞ്ഞ ത്രില്ലര്‍ ചിത്രത്തിന്റെ ബ്രില്യന്‍സിനെ പ്രശംസിച്ചുകൊണ്ട് നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. മികച്ച ഒരു കുറ്റാന്വേഷണ സിനിമയാണ് ‘ഫോറന്‍സിക്’.

മികവാര്‍ന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഫോറന്‍സിക്’. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നതും.

Read more: മേലാകെ മഞ്ഞ് വീണിട്ടും അരുമമക്കളെ കൈവിട്ടില്ല, മുട്ട വിരിയുന്നതുവരെ പ്രതീക്ഷയോടെ കാത്തിരുന്ന് ഒരു അമ്മപ്പരുന്ത്‌: വൈറല്‍ വീഡിയോ

‘ഫോറന്‍സിക്’ എന്ന ചിത്രത്തില്‍ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡ്വൈസര്‍ ആണ് ഈ കഥാപാത്രം. മംമ്താ മോഹന്‍ദാസും ‘ഫോറന്‍സിക്’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥയായ റിതിക സേവ്യര്‍ ആയാണ് ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് എത്തുന്നത്.

നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.