‘നിസ്സാരം’; ഉടമയ്‌ക്കൊപ്പം കൂളായി നായയുടെ വര്‍ക്ക്ഔട്ട്: വൈറല്‍ വീഡിയോ

March 15, 2020

സോഷ്യല്‍മീഡിയയില്‍ അക്കൗണ്ടില്ല, എന്തിനേറെ പറയുന്നു എന്താണ് സമൂഹമാധ്യമങ്ങള്‍ എന്നുപോലും അറിയില്ല. എങ്കിലും സൈബര്‍ലോകത്ത് വൈറലാകാറുണ്ട് ചില മൃഗങ്ങളും പക്ഷികളുമൊക്കെ. വേഴാമ്പലിന് മുന്‍പില്‍ ചത്തുതുപോലെ അഭിനയിച്ച് കുഞ്ഞന്‍ കീരിയും മാങ്ങ പറിക്കാന്‍ മതില്‍ ചാടിക്കടന്ന ആനയുമെല്ലാം അടിത്തിടെ സോഷ്യല്‍മീഡിയയില്‍ താരമായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് ഒരു നായയുടെ ദൃശ്യങ്ങളാണ്. ഉടമയ്ക്ക് ഒപ്പം വര്‍ക്ക്ഔട്ട് ചെയ്യുന്ന വളര്‍ത്തുനായയുടെ ദൃശ്യങ്ങള്‍ കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നു. വളരെ കൂളായാണ് നായ വര്‍ക്ക്ഔട്ട് ചെയ്യുന്നതും.

Read more: മരിച്ചുപോയ മകളെ എന്നും കണ്ടുകൊണ്ടിരിക്കാന്‍ അച്ചന്‍ മമ്മിയാക്കി; ഇതാ ലോകത്തിലെ ഏറ്റവും സുന്ദരമായ മമ്മി: വീഡിയോ

നാല്‍പത്തിരണ്ട് സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഈ സമയത്തിനുള്ളില്‍ വിവിധ തരം വ്യായമങ്ങള്‍ ചെയ്യുന്നുണ്ട് ഉടമ. വളര്‍ത്തുനായയും ഒപ്പം കൂടുന്നു. ചില വ്യായാമങ്ങള്‍ നായയും അനുകരിക്കുന്നുണ്ട്. ഉടമ പുഷ്അപ്പ് എടുക്കുമ്പോള്‍ നായ ഷെയ്ക്ഹാന്‍ഡ് നല്‍കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു നായയുടെ ഈ വര്‍ക്ക്ഔട്ട് വീഡിയോ.