ഈ കുട്ടിക്കരച്ചില്‍ വെറുതെയല്ല, ‘നഴ്‌സറിയില്‍ പോകണം ടീച്ചറെ കാണണം’ അതാണ് കാര്യം: വൈറല്‍ വീഡിയോ

March 16, 2020

‘എനിക്ക് സ്‌കൂളില്‍ പോകണ്ടാ…’ ഈ ഡയലോഗ് ഒരുതവണയെങ്കിലും പറയാത്ത കുരുന്നുകള്‍ കുറവാണ്. സ്‌കൂളില്‍ പോകാതിരിക്കാന്‍ കരഞ്ഞ് വാശി പിടിക്കുന്ന കുട്ടികളുമുണ്ട്. കുട്ടിത്തം നിറഞ്ഞ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമൊക്കെ സമൂഹമാധ്യമങ്ങളിലും ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇപ്പോഴിതാ നിറമിഴികളോടെയുള്ള ഒരു കുരുന്നിന്റെ ആഗ്രഹമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

‘നഴ്‌സറിയില്‍ പോകണം, ടീച്ചറെ കാണണം’ എന്നതാണ് ഈ കൊച്ചുകുട്ടിയുടെ ആഗ്രഹം. കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി അംഗന്‍വാടി മുതല്‍ 7-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. അതുകൊണ്ടുതന്നെ വേനല്‍ അവധി നേരത്തെ എത്തിയതില്‍ സന്തോഷിക്കുന്ന കുട്ടികളാണ് കൂടുതലും. എന്നാല്‍ ഇവര്‍ക്കിടയില്‍ വ്യത്യസ്തമാകുകയാണ് നഴ്‌സറിയില്‍ പോകണം എന്ന് അതിയായി ആഗ്രഹിക്കുന്ന ഈ മിടുക്കി.

Read more: ‘നിസ്സാരം’; ഉടമയ്‌ക്കൊപ്പം കൂളായി നായയുടെ വര്‍ക്ക്ഔട്ട്: വൈറല്‍ വീഡിയോ

നിരവധിപ്പേരാണ് ഈ വീഡിയോ സമൂഹൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ടീച്ചറിന്റെ അധ്യാപന രീതിയായിരിക്കാം ഈ കുട്ടിക്ക് നഴ്‌സറിയെ അത്രമേല്‍ പ്രിയപ്പെട്ടതാക്കിയതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. കുട്ടിയുടെ അമ്മ പകര്‍ത്തിയതാണ് ഈ വീഡിയോ. സ്‌കൂളിന് അവധിയാണെന്നു പറഞ്ഞ് അമ്മ കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതിലും വീഡിയോയിലുണ്ട്. എന്നാല്‍ ടീച്ചറിനെ കാണണം എന്ന വാശിയിലാണ് കുഞ്ഞ്.