പ്രിയപ്പെട്ടവനെ വണ്ടിയിടിച്ചിട്ടു; ചേർത്തുനിർത്തി പൊട്ടിക്കരഞ്ഞ് ബാലൻ; കണ്ണുനിറച്ച് ഒരു വീഡിയോ

March 6, 2020

വാഹനാപകടങ്ങള്‍ ഇന്ന് ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അശ്രദ്ധയാണ് പലപ്പോഴും വാഹന അപകടങ്ങള്‍ക്ക് ഇടയാകുന്നത്. ചില ഡ്രൈവര്‍മാരുടെ അശ്രദ്ധ ചിലപ്പോഴൊക്കെ മറ്റ് പല വാഹനങ്ങളുടെയും അപകടത്തിന് കാരണമാകാറുണ്ട്. പലപ്പോഴും വാഹനങ്ങൾ പലരെയും ഇടിച്ചിട്ടിട്ടും നിർത്താതെ പോകുന്നതും വാർത്തകളിൽ ഇടംനേടാറുണ്ട്. ഇപ്പോഴിതാ ഒരു നായയെ ഇടിച്ചിട്ടിട്ട് നിർത്താതെ പോയ വാഹനത്തിന്റെ വാർത്തകളാണ് വൈറലാകുന്നത്.

മനുഷ്യനെപ്പോലെ തന്നെ ജന്തുക്കളുടെ ജീവനും വിലപ്പെട്ടതാണ്. ഉടമസ്ഥനോടൊപ്പം റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ അമിതവേഗത്തിൽ വന്ന വാഹനം നായയെ ഇടച്ചിട്ടിട്ട് നിർത്താതെ പോയി. നായയുടെ ചേതനയറ്റ ശരീരം ചേർത്തുപിടിച്ച് കരയുന്ന കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളുടെ മുഴുവൻ കണ്ണുനനയ്ക്കുന്നുണ്ട്.

റോഡരികിൽ കിടക്കുന്ന നായയുടെ അടുത്തുനിന്നും നിസഹായനായി കരയുന്ന കുട്ടിയെ ആശ്വസിപ്പിക്കുന്ന നിരവധി കമന്റുകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. തന്റെ അടുത്ത് മരിച്ചുകിടിക്കുന്ന നായയെ എന്തുചെയ്യണമെന്നറിയാതെ കരയുകയാണ് ആ ബാലൻ. ആരുടെയും ഹൃദയം നുറുങ്ങും ഈ വീഡിയോ കണ്ടാൽ. അതേസമയം വാഹന ഡ്രൈവർമാരുടെ അശ്രദ്ധയ്‌ക്കെതിരെ നിരവധി രോഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.