കൊറോണക്കാലം: തളരാതിരിക്കാൻ വേണം ഏറെ കരുതൽ
കൊവിഡ-് 19 സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏറെ ആശങ്കയിലാണ് ലോകജനത. കൊറോണ വൈറസ് വ്യാപാകമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വ്യാപാരികളും കർഷകരുമടക്കം ഗുരുതര സാമ്പത്തീക പ്രതിസന്ധിയിലാണ്.
പൊതു സ്ഥലങ്ങളിൽ ഇറങ്ങുന്നതിന് അധികൃതർ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കടകമ്പോളങ്ങൾ നേരിടുന്നത് വൻ പ്രതിസന്ധിയാണ്. ഫേസ് മാസ്ക്, സാനിറ്റൈസർ, അത്യാവശ്യ മരുന്നുകൾ എന്നിവ വിൽക്കുന്നവർ ഒഴികെ മറ്റെല്ലാ കച്ചവട സ്ഥാപനങ്ങളും വൻ തകർച്ചയിലാണ്.
വിവാഹഘോഷങ്ങൾ, ഉത്സവങ്ങൾ എന്നിവ ഉപേക്ഷിച്ചതുമൂലവും ഒരുപാട് സാമ്പത്തീക പ്രതിസന്ധികൾ ഉണ്ടാകുന്നുണ്ട്. പ്രളയം, കൃഷിനാശം എന്നിവ മൂലം കൃഷിക്കാർ നേരിടുന്ന പ്രതിസന്ധികൾക്ക് പുറമെ കൊറോണ വൈറസ് കൂടി വന്നതോടെ വൻ തിരിച്ചടിയാണ് നേരിടുന്നത്.
എന്നാൽ കൊറോണ വൈറസ് തടയുന്നതിനുള്ള മുൻകരുതൽ നടപടികളിൽ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയായ കേരളത്തിന് കൊറോണയെ തുരത്തിയോടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള ജനത. ഓർക്കുക ആശങ്കയല്ല ജാഗ്രതയാണ് ആവശ്യം.
സംസ്ഥാനത്ത് 18,011 പേരാണ് നിരീക്ഷണത്തിലുള്ളത്. 17743 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. സംസ്ഥാനത്ത് രോഗ വ്യാപനം തടയുന്നതിനായി കനത്ത ജാഗ്രത തുടരുകയാണ്.