കൊവിഡ്-19: 122 രാജ്യങ്ങളിൽ; ചൈന ആശ്വസിക്കുമ്പോൾ യൂറോപ്പ് ആശങ്കയിലേക്ക്
ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ ഇന്ന് 122 രാജ്യങ്ങളിൽ എത്തിനിൽക്കുകയാണ്. തുടക്കമിട്ട ചൈനയിൽ സ്ഥിതി ആശ്വാസ്യകരമായി മാറിക്കൊണ്ടിരിക്കുമ്പോൾ മറ്റു രാജ്യങ്ങളുടെ അവസ്ഥ വളരെ ഗുരുതരമായിരിക്കുകയാണ്. ഇന്ത്യയിൽ രണ്ടു കൊറോണ മരണങ്ങളാണ് നടന്നത്.
ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന കൊറോണയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇപ്പോൾ ലോകമെമ്പാടുമുള്ള കൊറോണ ബാധിതരുടെ എണ്ണം 1.40 ലക്ഷത്തോട് അടുക്കുകയാണ്.
അതേസമയം. ചൈനയിൽ നിന്നും പടിയിറങ്ങുന്ന കൊറോണ യൂറോപ്പിലാണ് ഇപ്പോൾ കൂടുതൽ വിനാശകാരിയായിരിക്കുന്നത്. ഒട്ടേറെ മരണങ്ങൾ ഇതിനോടകം സംഭവിച്ച് കഴിഞ്ഞു.
Read More:കൊവിഡ്- 19: ഇറ്റലിയിൽ കുടുങ്ങിയവരിൽ ആദ്യ സംഘം നാട്ടിലെത്തി
ഇന്ത്യയും കനത്ത ജാഗ്രതയിലാണ്. 82 പേരാണ് ഇപ്പോൾ ഇന്ത്യയിൽ കൊറോണ ബാധിതർ. കേരളത്തിൽ പുതിയതായി രണ്ടു പേരാണ് കൊറോണ ബാധിതരായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം സ്വദേശികളാണ് ഇവർ.